ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് രൂപീകരിച്ചു

Published : Dec 14, 2016, 07:04 AM ISTUpdated : Oct 04, 2018, 04:38 PM IST
ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് രൂപീകരിച്ചു

Synopsis

തിരുവനന്തപുരം: ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് രൂപീകരിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചു. മന്ത്രിസഭ യോഗത്തിന്റേതാണ് തീരുമാനം . അഡ്വ. എം.രാജഗോപാലന്‍ നായര്‍ അധ്യക്ഷനായ ബോര്‍ഡില്‍ ജി.എസ്. ഷൈലാമണി, പി.സി. രവീന്ദ്രനാഥ് എന്നിവര്‍ അംഗങ്ങളാണ്.  കര്‍ഷകര്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി പരിഗണിച്ച് കര്‍ഷകര്‍ സംസ്ഥാനത്തെ വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും എടുത്ത വായ്പകള്‍ക്ക് മേലുള്ള ജപ്തി നടപടികള്‍ക്ക് മെയ് 31 വരെ മോറൊട്ടോറിയം പ്രഖ്യാപിച്ചു.

വിജിലന്‍സില്‍ 24 അധിക തസ്തികകള്‍ സൃഷ്ടിച്ചിട്ടുണ്ട്. ഒരു അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ്, ഒരു സീനിയര്‍ സൂപ്രണ്ട്, രണ്ട് ജൂനിയര്‍ സൂപ്രണ്ടുമാര്‍, 20ക്ലാര്‍ക്കുമാര്‍ എന്നീ തസ്തികകളാണ് സൃഷ്ടിച്ചത്. സംസ്ഥാന ഭാഗ്യക്കുറി വകുപ്പിനു കീഴില്‍ 15പുതിയ ഭാഗ്യക്കുറി സബ്‌സെന്ററുകള്‍ തുടങ്ങാനും മന്ത്രിസഭ യോഗം തീരുമാനിച്ചു . 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പാനിക്ക് ആകേണ്ട, 40000 മെട്രിക് ടൺ എൽപിജിയുമായി 'ശിവാലിക്ക്' ഉടനെത്തും, രാജ്യത്തെ എൽപിജി ഉൽപാദനത്തിൽ 31% വർധന, പാനിക്ക് ബുക്കിംഗ് വേണ്ടെന്നും കേന്ദ്രം
'വീഡിയോയിലെ നെതന്യാഹുവിന് 6 വിരൽ'; ഇസ്രയേൽ പ്രധാനമന്ത്രി ജീവനോടെയില്ല? കാട്ടുതീ പോലെ പടരുന്ന പ്രചരണം; ഉയരുന്നത് ഒരുപാട് ചോദ്യങ്ങൾ