വ്യാജ ഹര്‍ത്താല്‍; വിശദമായ അന്വേഷണത്തിന്  ഡിജിപിയുടെനിർദേശം

By Web DeskFirst Published Apr 17, 2018, 5:03 PM IST
Highlights
  • അപ്രഖ്യാപിത ഹർത്താലില്‍ അറസ്റ്റിലായത്  600ൽ അധികം പേര്‍
  • പിടിയിലായതിൽ അധികവും SDPI ക്കാർ
  • അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ഡിജിപിയുടെ  നിർദേശം

തിരുവനന്തപുരം: പ്രഖ്യാപിച്ചതാരെന്ന് വ്യക്തമല്ലാത്ത ഹർത്താലിൽ നടന്ന അക്രമങ്ങളെകുറിച്ച് വിശദമായ അന്വേഷണത്തിന്  രഹസ്യാന്വേഷണ വിഭാഗത്തിന് ഡിജിപിയുടെനിർദേശം. അക്രമങ്ങളിൽ അറസ്റ്റിലായവരിൽ കൂടുതൽ പേരും എസ് ഡി പി ഐ പ്രവര്‍ത്തകരെന്ന് പൊലീസ്. വടക്കൻ കേരളത്തിൽ മാത്രം 600 ൽ അധികം പേരാണ് അറസ്റ്റിലായത്.

ഹർത്താലിനിടെ നടന്ന അക്രമങ്ങൾക്ക് പിന്നിൽ വ്യക്തികളോ സംഘടനകളോ പ്രവർത്തിച്ചിട്ടുണ്ടോ എന്ന് അന്വേഷിച്ച് റിപ്പോർട്ട് നൽകാനാണ് ഡിജിപി രഹസ്യാന്വേഷണ വിഭാഗത്തിന് നിർദേശം നൽകിയിരിക്കുന്നത്. വടക്കൻ  കേരളത്തിലെ 5 ജില്ലകളിലായിരുന്നു വ്യാപക അക്രമം. പാലക്കാട് – 250 ഉം മലപ്പുറത്ത് 131 ഉം കണ്ണൂരിൽ 169 ഉം കാസര്‍കോട്ട് 104 ഉം കോഴിക്കോട്ട് 200 ഉം വയനാട്ടിൽ 39 പേരുമാണ് അറസ്റ്റിലായത്.

ജാമ്യമില്ലാ വകുപ്പുകള്‍ അടക്കം ചുമത്തിയാണ് കേസുകള്‍. സംഘടിത അക്രമത്തിന് പിന്നിൽ ഗൂഡാലോചന ഉണ്ടോയെന്ന് പൊലീസ് പരിശോധിക്കും.  കാസർകോട്ടെ കേസുകള്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കും. വാട്സ് ആപ്, ഫേസ് ബുക്ക് ഗ്രൂപ്പുകൾ കേന്ദ്രീകരിച്ച് നടത്തിയ പ്രചാരണത്തെക്കുറിച്ചും അന്വേഷിക്കും.

പിടിയിലായവരിൽ അധികവും SDPI പ്രവർത്തകർ ആണെങ്കിലും ആക്രമണങ്ങൾ സംശയാസ്പദമാമെണെന്നായിരുന്നു എസ് ഡി പി ഐ നേതൃത്വത്തിന്‍റെ പ്രതികരണം. അക്രമമുണ്ടാകുമെന്ന് ഇന്‍റലിജൻസ് റിപ്പോർട്ട് ഉണ്ടായിരുന്നതായി പൊലീസ് സ്ഥിരീകരിക്കുന്നുണ്ട്.എന്നാൽ ആവശ്യത്തിന് മുൻകരുതൽ പൊലീസിന്‍റെ ഭാഗത്ത് നിന്നുണ്ടായില്ല എന്നാണ് ആക്ഷേപം. കത്വ സംഭവത്തിൽ പ്രതിഷേധിച്ചായിരുന്നു സോഷ്യൽ മീഡിയ വഴിയുള്ള ഹര്‍ത്താൽ ആഹ്വാ . 

click me!