ഔദ്യോഗിക വാഹനത്തില്‍ പെട്ടി ഓട്ടോ ഇടിച്ച് ഡിജിപി ആര്‍. ശ്രീലേഖയ്ക്ക് പരിക്ക്

Published : Dec 13, 2017, 10:57 PM ISTUpdated : Oct 04, 2018, 07:33 PM IST
ഔദ്യോഗിക വാഹനത്തില്‍ പെട്ടി ഓട്ടോ ഇടിച്ച് ഡിജിപി ആര്‍. ശ്രീലേഖയ്ക്ക് പരിക്ക്

Synopsis

ആലപ്പുഴ: ഡിജിപിയുടെ ഔദ്യോഗിക വാഹനത്തില്‍ പെട്ടി ഓട്ടോ ഇടിച്ച് ആര്‍.ശ്രീലേഖയ്ക്ക് നിസാര പരിക്ക്. ദേശീയപാതയില്‍ ചേര്‍ത്തല എക്‌സ്‌റേ കവലയ്ക്ക് സമീപം രാത്രിയോടെയാണ് അപകടം. ഇടിച്ച പെട്ടിഓട്ടോ നിര്‍ത്താതെ പോയി. തിരുവനന്തപുരത്തു നിന്നു എറണാകുളത്തേക്ക് പോവുകയായിരുന്ന ഡിജിപിയുടെ വാഹനത്തിന്റെ വശത്തുകൂടി എതിരെ വന്ന പെട്ടിഓട്ടോ ഇടിക്കുകയായിരുന്നു.

പെട്ടെന്ന് വാഹനം നിര്‍ത്തിയപ്പോഴുണ്ടായ ഉലച്ചിലിലാണ് ഡിജിപിയുടെ വലതുകാലിന് നിസാര പരിക്കേറ്റത്. വിവരമറിഞ്ഞ് എത്തിയ ചേര്‍ത്തല പൊലീസ് മറ്റൊരു വാഹനം ഏര്‍പാടാക്കി. അതേസമയം പെട്ടിഓട്ടോയ്ക്കായി വ്യാപക തിരിച്ചില്‍ നടത്തുന്നുണ്ട്.  ദേശീയപാതയോരങ്ങളിലെ ക്യാമറ ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ബംഗ്ലാദേശിനോട് ആശങ്കയറിയിച്ച് ഇന്ത്യ, 'ചില ബം​ഗ്ലാദേശ് മാധ്യമങ്ങൾ നൽകുന്ന വാർത്ത അടിസ്ഥാനരഹിതം, സാഹചര്യം നിരീക്ഷിക്കുന്നു'
വാളയാർ ആൾക്കൂട്ട ആക്രമണം: 'ലജ്ജിപ്പിക്കുന്നത്, രണ്ടാമത്തെ സംഭവം, ശക്തമായ നടപടിയെടുത്തില്ലെങ്കിൽ സമരം': എ തങ്കപ്പൻ