ദുബായില്‍ ആരോഗ്യ ഇന്‍ഷൂറന്‍സ് എടുക്കാത്തവര്‍ക്ക് 500 ദിര്‍ഹം പിഴ

Published : Apr 01, 2017, 06:35 PM ISTUpdated : Oct 05, 2018, 03:51 AM IST
ദുബായില്‍ ആരോഗ്യ ഇന്‍ഷൂറന്‍സ് എടുക്കാത്തവര്‍ക്ക് 500 ദിര്‍ഹം പിഴ

Synopsis

ദുബായ്: ദുബായിലെ മുഴുവന്‍ താമസക്കാരെയും ആരോഗ്യ ഇന്‍ഷുറന്‍സില്‍ ഉള്‍പ്പെടുത്താനുള്ള സമയപരിധി ഇന്നലെ അവസാനിച്ചു. ആശ്രിത വീസയില്‍ ഉള്ളവരെയും തൊഴിലാളികളെയും ഇന്‍ഷുറന്‍സില്‍ ഉള്‍പ്പെടുത്താത്ത സ്‌പോണ്‍സര്‍മാര്‍, തൊഴിലുടമകള്‍ എന്നിവരില്‍ നിന്നു നാളെ മുതല്‍ പിഴ ഈടാക്കും.

ചട്ടം ലംഘിക്കുന്നവര്‍ക്കു ദുബായില്‍ ഇന്ന് മുതല്‍  വീസ പുതുക്കാനൊ പുതിയൊരു വീസ എടുക്കാനൊ സാധിക്കില്ല. വീസ പുതുക്കാനൊ റദ്ദാക്കാനൊ അപേക്ഷിക്കുമ്പോള്‍ നല്‍കേണ്ട ഫീസില്‍ ഈ പിഴ ഉള്‍പ്പെടുത്തും. ഇന്‍ഷുറന്‍സ് എടുക്കാത്ത ഓരോ മാസത്തിനും 500 ദിര്‍ഹം എന്ന തോതിലാകും പിഴ. അവസാനദിവസം ആയതോടെ വിവിധ ഇന്‍ഷുറന്‍സ് കമ്പനികളുടെ ഓഫിസുകളില്‍ വന്‍തിരക്കാണ് ഇന്നലെ അനുഭവപ്പെട്ടത്. അടുത്തവര്‍ഷം മുതല്‍ സന്ദര്‍ശക വീസയില്‍ ദുബായില്‍ എത്തുന്നവര്‍ക്കും ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കിയിട്ടുണ്ട്.

കുടുംബമായി താമസിക്കുന്നവര്‍ ഭാര്യയുടെയും മക്കളുടെയും സ്വന്തം സ്‌പോണ്‍സര്‍ഷിപ്പില്‍ കൊണ്ടുവന്ന മറ്റ് ആശ്രിതരുടെയും ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കണം. എല്ലാ തൊഴിലാളികള്‍ക്കും ഇതുറപ്പു വരുത്തേണ്ടത് തൊഴിലുടമയുടെ ഉത്തരവാദിത്തമാണ്. പ്രതിമാസ വരുമാനം 4,000 ദിര്‍ഹത്തിലും താഴെയുള്ളവരാണെങ്കില്‍ ചുരുങ്ങിയത് 550 ദിര്‍ഹം മുതല്‍ 700 ദിര്‍ഹം വരെ വാര്‍ഷിക പ്രീമിയമുള്ള ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കിയിരിക്കണമെന്നാണു ചട്ടം.

വയോധികരാണെങ്കില്‍ വാര്‍ഷിക പ്രീമിയം 2500 ദിര്‍ഹം ആയിരിക്കണം. പ്രസവിച്ച് 30 ദിവസം പൂര്‍ത്തിയാകുംമുന്‍പ്, നവജാത ശിശുവിനും ഇന്‍ഷുറന്‍സ് കാര്‍ഡ് എടുത്തിരിക്കണം. ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കുമുണ്ട് ഉത്തരവാദിത്തങ്ങള്‍. കരാറുണ്ടാക്കുമ്പോള്‍ അപേക്ഷകരുടെ അവകാശങ്ങള്‍ ഒരുവിധത്തിലും ലംഘിക്കപ്പെടരുതെന്നും അധികൃതര്‍ അറിയ്ചചു..കമ്പനികളുടെ നിയമ ലംഘനങ്ങള്‍ നിരീക്ഷിക്കുകയും കുറ്റക്കാര്‍ക്കു കനത്ത പിഴചുമത്തുകയുംചെയ്യും. എല്ലാവര്‍ക്കും ലോകോത്തരനിലവാരമുള്ള ആരോഗ്യപരിചരണം എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണു പദ്ധതി നടപ്പിലാക്കുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

പരാതിക്കാരി വിദേശത്ത്, നേരിട്ട് മൊഴി നൽകാൻ ഉടൻ നാട്ടിൽ എത്തും; അതിന് ശേഷം തുടർ നടപടിയെന്ന് പൊലീസ്
'കൂടുതൽ ആരോ​ഗ്യവാനായി ഈ കേരളത്തെ നയിക്കണം', പിണറായി വിജയന്റെ ആരോ​ഗ്യത്തിന് വേണ്ടി പൊങ്കാലയിടാനെത്തി ശോഭ ജോർജ്