
കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ ദീലിപിന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഉത്തരവ് ഇന്ന്. രാവിലെ 10.15നാണ് സിംഗിള്‍ ബെഞ്ച് വിധി പറയുക. ഇതിനിടെ പ്രദീഷ് ചാക്കോയുടെ സഹ അഭിഭാഷകന്‍ രാജു ജോസഫിനെ വീണ്ടും ചോദ്യം ചെയ്യാന്‍ അന്വേഷണസംഘം തീരുമാനിച്ചു.
അഭിഭാഷകരുടേത് പരസ്പര വിരുദ്ധ മൊഴിറിമാന്‍ഡ് തടവുകാരനായി ദിലീപ് ആലുവ സബ് ജയിലിലെത്തി പതിനൊന്ന് ദിവസം തികയുന്‌പോഴാണ് ജാമ്യ ഹര്‍ജിയില്‍ ഉത്തരവ് വരുന്നത്. നേരത്തെ അങ്കമാലി കോടതി താരത്തിന്റെ അപേക്ഷ തളളിയതോടെയാണ് ഹൈക്കോടതിയിലെത്തിയത്. അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തില്‍ യാതൊരു കാരണവശാലും ജാമ്യം നല്‍കരുതെന്ന് സര്‍ക്കാര്‍ കോടതിയില്‍ പലവട്ടം ആവശ്യപ്പെട്ടിട്ടുണ്ട്.
കൂടുതല്‍ പ്രതികള്‍ അറസ്റ്റിലാകാനുണ്ടെന്നും തെളിവുകള്‍ ശേഖരിക്കുന്ന ഘട്ടത്തിലാണെന്നും പ്രോസിക്യൂഷന്‍ അറിയിച്ചിരുന്നു. ജാമ്യം തളളിയാല്‍ ദിലീപിന് ആലുവ സബ് ജയിലില്‍ റിമാന്‍ഡ് തടവുകാരനായി തുടരേണ്ടിവരും. ഇതിനിടെ നടിയുടെ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്താനുപയോഗിച്ച മൊബൈല്‍ ഫോണ്‍ സംബന്ധിച്ച് വ്യത്യസ്ഥമായ മൊഴകളാണ് അഡ്വ പ്രദീഷ് ചാക്കോയും സഹഅഭിഭാഷകന്‍ അഡ്വ രാജു ജോസഫും പൊലീസിനോട് പറയുന്നത്. ഈ ഫോണ്‍ പ്രദീഷ് ചാക്കോയെ എല്‍പിച്ചെന്നാണ് മുഖ്യപ്രതി സുനില്‍കുമാറിന്റെ മൊഴി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam