ഫിയോക് തലപ്പത്തേക്കില്ലെന്ന് ദിലീപ്

Published : Oct 05, 2017, 12:52 PM ISTUpdated : Oct 05, 2018, 12:39 AM IST
ഫിയോക് തലപ്പത്തേക്കില്ലെന്ന് ദിലീപ്

Synopsis

കൊച്ചി: തിയറ്റർ ഉടമകളുടെ സംഘടനയായ ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓർഗനൈസേഷൻ ഓഫ് കേരളയുടെ (ഫിയോക്) ന്റെ പ്രസിഡന്റ് സ്ഥാനത്തേക്കില്ലെന്ന് നടന്‍ ദിലീപ് . നേതൃത്വത്തെ ഇക്കാര്യം അറിയിച്ചെന്നും ഒരു സംഘടനയുടെയും തലപ്പത്തേക്കില്ലെന്നും ദിലീപ് വ്യക്തമാക്കി. എന്നാല്‍ സംഘടനയ്ക്ക് എല്ലാ പിന്തുണയും നൽകുമെന്നും ദിലീപ് പറഞ്ഞു.

നടിയെ ബലാത്സംഗം ചെയ്യാന്‍ ക്വട്ടേഷന്‍ കൊടുത്തുവെന്ന കേസിൽ ജാമ്യം ലഭിച്ചതിനു തൊട്ടു പിന്നാലെ ഫിയോക്  പ്രസിഡന്റായി ദിലീപിനെ വീണ്ടും തിരഞ്ഞെടുത്തിരുന്നു. ജാമ്യം ലഭിച്ചു മണിക്കൂറുകൾക്കകമാണു സംഘടനാ നേതൃത്വം യോഗം ചേർന്നു ദിലീപിനെ പ്രസിഡന്റ് സ്ഥാനത്തേക്കു തിരികെക്കൊണ്ടുവരാൻ തീരുമാനിച്ചത്. ആന്റണി പെരുമ്പാവൂർ വൈസ് പ്രസിഡന്റായി തുടരുമെന്നുമായിരുന്നു തീരുമാനം.

കേസില്‍ ദിലീപ് അറസ്റ്റിലായതിനെത്തുടര്‍ന്നായിരുന്നു വൈസ് പ്രസിഡന്റായിരുന്ന ആന്റണി പെരുമ്പാവൂരിനെ പ്രസിഡന്റായി തെരഞ്ഞെടുത്തത്. ദിലീപിന്റെ നേതൃത്വത്തില്‍ പുതിയ സംഘടന വന്ന് ദിവസങ്ങള്‍ക്കകമായിരുന്നു ദിലീപിന്റെ അറസ്റ്റ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കെസി വേണുഗോപാൽ ആംബുലൻസ് അയച്ചു, വയറ്റിൽ കത്രിക കണ്ടെത്തിയ ഉഷയെ കൊച്ചി അമൃത ആശുപത്രിയിലേക്ക് കൊണ്ടുപോയി
'വണ്ടാനം മെഡിക്കൽ കോളേജിലേക്ക് ഇനി പോകാൻ പേടിയാ'; വയറ്റിൽ കത്രിക ഉണ്ടെന്ന് അറിയാതെ വീട്ടമ്മ വേദന കടിച്ചമര്‍ത്തിയത് 5 വര്‍ഷം, ഉത്തരവാദി ആര്?