
ആലുവ: ജീവിതത്തില്‍ വില്ലനായി മാറിയ ജനപ്രിയ നായകൻ ഇനി ആലുവ സബ ജയിലിലെ 523മത് തടവുകാരന്‍. ജയിലിൽ പായും വിരിപ്പും ഒഴികെ ഒരു സൗകര്യവും ദിലീപിന് സെല്ലിൽ അനുവദിച്ചിട്ടില്ല. ഇന്നലെ ചോദ്യം ചെയ്യലിനിടയില്‍ താന്‍ കുടുങ്ങിയെന്ന് ബോദ്ധ്യമായ ദിലീപ് ഒരു ഘട്ടത്തില്‍ നിലവിട്ട് പൊട്ടിക്കരഞ്ഞു. രാത്രി വൈകി ദിലീപിനെ പോലീസ് ഉറങ്ങാന്‍ അനുവദിച്ചുവെങ്കിലും കസേരയില്‍ കണ്ണടച്ചിരിക്കുകായിരുന്നു ദിലീപ്.
ദിലീപിനെതിരെ തെളിവുണ്ട് . ഞങ്ങള്‍ അറസ്റ്റ് ചെയ്യുന്നു , സഹകരിക്കണം. പോലീസ് ഉദ്യോഗസ്ഥര്‍ ദിലീപിനോട് ഇക്കാര്യം നേരിട്ടു പറയുമ്പോള്‍ അക്ഷോഭ്യനായിരുന്നു ദിലീപ്. അടുത്ത സുഹൃത്തുക്കലെ ടെലിഫോണില്‍ വിളിച്ച് അറസ്റ്റ് വിവരം അറിയിക്കാനും നിയമസഹായം തേടാനും പോലീസ് ദിലീപിനെ അനുവദിച്ചു.
പോലീസ് ക്ലബ്ബിനു മുന്നിലെ മാധ്യമങ്ങളുടെ ക്യാമറക്കു മുന്നില്‍ മുഖത്ത് ചിരി വരുത്തി അകത്ത് കയറിയ ദിലീപിനു പക്ഷെ പിടിച്ചു നില്‍ക്കാനായില്ല. ചോദ്യം ചെയ്യലില്‍ ദിലീപിന്‍റെ മോഴികളിലെ വൈരുദ്ധ്യം പോലീസ് നിരത്തി. ദിലീപിനെതിരായ തെളിവുകള്‍ ഒന്നൊന്നായി പോലീസ് അവതരിപ്പിച്ചതോടെ താന്‍ പിടിക്കപ്പെട്ടുവെന്ന് ദിലീപിന് ബോധ്യമായി.
അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ ദിലീപ് പൊട്ടിക്കരഞ്ഞു. അടുത്ത ബന്ധുക്കലെ കാണണമെന്ന് അഭ്യര്‍ത്ഥിച്ചുവെങ്കിലും പോലീസ് അനുവദിച്ചില്ല. തുടര്‍ന്ന് വിവശനായ ദിലീപിനെ പരിശോധിക്കാന്‍ പോലീസ് ക്ലബ്ബിലേക്ക് ഡോക്ടറെ വിളിച്ചു വരുത്തി. രക്ത സമ്മര്‍ദ്ദം ഉയര്‍ന്നിട്ടുണ്ടന്നും മറ്റ് പ്രശ്നങ്ങളിലില്ലെന്നും ഡോക്ടര്‍ പോലീസിനെ അറിയിച്ചു. പിന്നീട് പോലീസ് നല്‍കിയ ഭക്ഷണം കഴിക്കാന്‍ ദിലീപ് വിസ്സമ്മതിച്ചു. പിന്നീട് നിര്‍ബന്ധിച്ചപ്പോള്‍ ചപ്പാത്തിയും വെജിറ്റബിള്‍ കറിയും കഴിച്ചു. ചോദ്യം ചെയ്യല്‍ രാത്രി വെകിയും നീണ്ടു.
പിന്നീട് ദിലീപിനെ ഉറങ്ങാന്‍ പോലീസ് അനുവദിച്ചുവെങ്കിലും ഉറങ്ങിയില്ല. കസേരരയില്‍ കണ്ണടച്ചിരുന്നാണ് ദിലീപ് നേരം വെളുപ്പിച്ചത്. പുലര്‍ച്ചയോടെ തന്നെ അങ്കമാലിയിലെ മജിസ്ട്രട്ടിന്‍രെ വസതിയിലേക്ക് ദിലീപിനെ കൊണ്ടു പോയി. ദിലീപിന്ർറെ വസതിയില്‍ നിന്നും ഏതാനും കിലോമീറ്റര്‍ മാത്രം ദൂരെയുള്ള ആലുവ സബ്ജയിലിലാണ് ദിലീപിനെ പാര്‍പ്പിച്ചിരിക്കുന്നത്. സെല്ലില്‍ പ്രത്യേക സൗകര്യങ്ങളൊന്നുമില്ല.
അഞ്ച് പേരുള്ള സെല്ലില്‍ ആറാമനായി ദിലീപിനെയും ഉള്‍പ്പെടുത്തി. സെല്ലില്‍ ഒപ്പമുള്ളത് പിടിച്ചുപറിക്കേസിലംു മോഷണകേസിലും അറസ്റ്റിലായവര്‍. ദിലീപിന് പ്രത്യേക ഭക്ഷണവുമില്ല. സാധാരണ റിമാന്‍ഡ് പ്രതിക്കുള്ള ജയില്‍ ഭക്ഷണം നല്‍കും.റിമാന്‍ഡ് പ്രതിയായതിനാല്‍ സാധാരണ വേഷം ധരിക്കാം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam