ദിലീപ് വിദേശത്തേയ്ക്ക് പോവുന്നത് 'ആ നിര്‍ണായക തെളിവ്' നശിപ്പിക്കാന്‍: ബൈജു കൊട്ടാരക്കര

Published : Nov 22, 2017, 02:37 PM ISTUpdated : Oct 04, 2018, 05:17 PM IST
ദിലീപ് വിദേശത്തേയ്ക്ക് പോവുന്നത് 'ആ നിര്‍ണായക തെളിവ്' നശിപ്പിക്കാന്‍: ബൈജു കൊട്ടാരക്കര

Synopsis

ദിലീപ് വിദേശത്തേയ്ക്ക് പോവുന്നത് നടിയെ അക്രമിച്ച കേസിലെ സുപ്രധാന തെളിവ് നശിപ്പിക്കാനെന്ന് സംവിധായകനായ ബൈജു കൊട്ടാരക്കര. കേസിലെ സുപ്രധാന തെളിവും പൊലീസ് ഇത് വരെ കണ്ടെത്തിയിട്ടില്ലാത്തതുമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണും മെമ്മറി കാര്‍ഡും ഇതിനോടകം കടല്‍ കടന്നെന്ന് ബൈജു കൊട്ടാരക്കര ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു.

കേസിലെ പ്രധാന തെളിവായ ദൃശ്യങ്ങള്‍ ചിത്രീകരിച്ച മൊബൈല്‍ ഫോണ്‍ ഇതിനോടകം വിദേശത്ത് എത്തിയിട്ടുണ്ടെന്നും അത് അഡ്വക്കറ്റ് പ്രതീഷ് ചാക്കോ പറഞ്ഞതു പോലെ നശിപ്പിക്കപ്പെട്ടിട്ടില്ലെന്നും ബൈജു കൊട്ടാരക്കര പറയുന്നു. ആ സുപ്രധാന തെളിവ് കേരള പൊലീസ് മഷിയിട്ട് നോക്കിയാല്‍ പോലും കണ്ടെത്താന്‍ കഴിയില്ലെന്നും ബൈജു വിശദമാക്കി. 

ദിലീപിന്റെ തിരക്കിട്ട വിദേശ സന്ദര്‍ശനം ഒഴിവാക്കാന്‍ കേരള പൊലീസിന് സാധിച്ചില്ലെന്നും ആ യാത്രയ്ക്ക് ഗൂഡ ലക്ഷ്യങ്ങള്‍ ഉണ്ടെന്നും ബൈജു ആരോപിക്കുന്നു.  ദിലീപിന് കേരളത്തിലിരുന്ന് തെളിവ് നശിപ്പിക്കാന്‍ സാധിക്കുന്നതിനേക്കാള്‍ എളുപ്പമാണ് വിദേശത്ത് എന്നും ബൈജു കൂട്ടിച്ചേര്‍ത്തു. അത്ര സ്വാധീനം നടന് ഉണ്ടെന്നും എന്ത് നീച തന്ത്രം വേണമെങ്കിലും ദിലീപ് ഉപയോഗിക്കുമെന്നും ബൈജു കൊട്ടാരക്കര പറയുന്നു.

കേസിലെ തെളിവുകളും സാക്ഷികളെയും സ്വാധീനിക്കാന്‍ ദിലീപിന് സാധിക്കുമെന്നും അതിനുള്ള ശ്രമങ്ങള്‍ നല്ല രീതിയില്‍ പുരോഗമിക്കുന്നുണ്ടെന്നും ബൈജു കൊട്ടാരക്കര ആരോപിക്കുന്നു. കേരള പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായ അനാസ്ഥയാണ് ദിലീപിന് ജാമ്യവ്യവസ്ഥയില്‍ ഇളവ് ലഭിച്ചതെന്നും ബൈജു കൂട്ടിച്ചേര്‍ത്തു. കേസില്‍ സത്യത്തിന് വിജയമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ആക്രമിക്കപ്പെട്ട പെണ്‍കുട്ടിയ്ക്ക് നീതി ലഭിക്കുമെന്നും കുറ്റക്കാര്‍ ശിക്ഷിക്കപ്പെടുമെന്നും ഉറച്ച വിശ്വാസമുണ്ട് പക്ഷേ നിര്‍ണായ തെളിവുകള്‍ നശിപ്പിക്കപ്പെടാന്‍ മാത്രമേ ദിലീപിന്റെ ദുബായ് യാത്ര സഹായിക്കൂവെന്നും ബൈജു കൊട്ടാരക്കര പറയുന്നു.

കേസില്‍ മഞ്ജു വാര്യര്‍ ദിലീപിന് എതിരായി മൊഴി നല്‍കുമെന്ന് കരുതുന്നില്ലെന്ന് ബൈജു കൊട്ടാരക്കര പറഞ്ഞു. മഞ്ജുവിനെ മകളെന്ന ദൗര്‍ബല്യമുപയോഗിച്ച് ദിലീപ് സ്വാധീനിയ്ക്കാന്‍ സാധ്യതയുണ്ടെന്നും ബൈജു പറയുന്നു. കാലങ്ങളായി അകന്ന് കഴിയുന്ന മകള്‍ ദിലീപിനെതിരെ സാക്ഷി മൊഴി നല്‍കരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് കരുതുന്നത്. അതാണ് കേസിന്റെ ആരംഭഘട്ടത്തില്‍ ആക്രമിക്കപ്പെട്ട നടിയോടൊപ്പം  കേസില്‍ സജീവമായുണ്ടായിരുന്ന മഞ്ജു അവസാന ഘട്ടത്തില്‍ മാറി നില്‍ക്കുന്നതെന്നും ബൈജു കൊട്ടാരക്കര പറയുന്നു. 

സൗഹൃദവും മാതൃത്വത്തിനും ഇടയിലുള്ള വടംവലിയില്‍ മാതൃത്വം ജയിക്കാനാണ് സാധ്യതയെന്നും ബൈജു പറയുന്നു. ദിലീപ് കേസില്‍ നിന്ന് രക്ഷപെടാന്‍ ഏത് അറ്റം വരെ പോകും. ഏറെ വിവാദമായ കേസില്‍  പൊലീസിന്റെ അനാസ്ഥയ്ക്ക് വലിയ വില നല്‍കേണ്ടി വരുമെന്നും ബൈജു കൊട്ടാരക്കര കൂട്ടിച്ചേര്‍ത്തു. കേസിലെ ചെറിയ തിരിച്ചടി പോലും കേരള പൊലീസിന് ഉണ്ടാക്കുന്ന അവസ്ഥ പരിതാപകരമാകുവെന്നും പൊലീസുകാര്‍ തലയില്‍ മുണ്ടിട്ട് നടക്കണ്ട അവസ്ഥയെത്തുമെന്നും ബൈജു കൊട്ടാരക്കര പറയുന്നു. പൊലീസുകാരും രാഷ്ട്രീയക്കാരും കേസിലെ അനാസ്ഥയ്ക്ക് വലിയ വില നല്‍കേണ്ടി വരുമെന്നും ബൈജു പറയുന്നു. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ഗുരുവായൂരിൽ കൈപ്പത്തി വേണം', നിയമസഭാ സീറ്റ് കോൺഗ്രസിന് തിരികെ വേണമെന്ന് ഡിസിസി നേതൃത്വം, 'ലീഗുമായി സംസ്ഥാന നേതൃത്വം സംസാരിക്കണം'
ഇത്തവണ 10 അല്ല, 12 ദിവസം ക്രിസ്മസ് അവധി, ഇനിയെന്നാണ് സ്കൂൾ തുറക്കുക; കേരളത്തിലെ ക്രിസ്മസ് അവധി നാളെ തുടങ്ങും