തീയറ്ററില്‍ ദേശീയ ഗാനം കേള്‍പ്പിച്ചപ്പോള്‍ എഴുനേല്‍കാത്തതിന് ഭിന്നശേഷിക്കാരന് നേരെ ആക്രമണം

Published : Oct 20, 2016, 07:07 AM ISTUpdated : Oct 05, 2018, 12:08 AM IST
തീയറ്ററില്‍ ദേശീയ ഗാനം കേള്‍പ്പിച്ചപ്പോള്‍ എഴുനേല്‍കാത്തതിന് ഭിന്നശേഷിക്കാരന് നേരെ ആക്രമണം

Synopsis

താന്‍ വികലാംഗനാണെന്ന് മനസിലാക്കാതെയാണ് തീയറ്ററില്‍ ദമ്പതികള്‍ തനിക്കെതിരെ ആക്രമണം നടത്തിയതെന്ന് സലില്‍ ചതുര്‍വേദി മാധ്യമങ്ങളോട് പറഞ്ഞു. താന്‍ എഴുനേല്‍ക്കാതിരിക്കുന്നത് കണ്ട ഇരുവരും അടുത്ത് വരികയും പുരുഷന്‍ തന്നെ ആക്രമിക്കുകയായുമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. സ്ത്രീയും അസഭ്യ വര്‍ഷം നടത്തി. നട്ടെല്ലിന് പരിക്കേറ്റതിനെ തുടര്‍ന്ന് വീല്‍ചെയറില്‍ ജീവിതെ കഴിച്ചുകൂട്ടുന്ന അദ്ദേഹം ഈ സംഭവത്തിന് ശേഷം തീയറ്ററില്‍ പോകാന്‍ ഇനി തനിക്ക് ഭയമാണെന്നും മാധ്യമങ്ങളോട് പറഞ്ഞു. ആക്രമണോത്സുകമായല്ലാതെ രാജ്യസ്നേഹം പ്രകടിപ്പിക്കാന്‍ പലര്‍ക്കും കഴിയാതോ പോകുന്നത് എന്തുകൊണ്ടാണെന്ന് തനിക്ക് മനസിലാവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 

വ്യോമസേനാ ഉദ്ദ്യോഗസ്ഥന്റെ മകനാണ് താന്‍. കായിക രംഗത്ത് രാജ്യത്തെ പ്രതിനിധീകരിച്ചിട്ടുമുണ്ട്. എന്റെ ജീവിതം പരിശോധിച്ച് രാജ്യസ്നേഹം വിലയിരുത്താന്‍ ആര്‍ക്കാണ് അവകാശമെന്നും അദ്ദേഹം ചോദിച്ചു.  ഭിന്ന ശേഷിയുള്ളവര്‍ക്ക് തുല്യ പരിഗണന നല്‍കണമെന്നാവശ്യപ്പെട്ടും ഭിന്നശേഷിയുള്ളവര്‍ക്കെതിരായ അവഗണനകള്‍ക്കെതിരെ ജനശ്രദ്ധ ആകര്‍ഷിക്കുന്നതിനും വേണ്ടി 2009ല്‍ മുംബൈയില്‍ നിന്ന് ഗോവയിലേക്ക് അദ്ദേഹം പായ്ക്കപ്പലില്‍ യാത്ര നടത്തിയിരുന്നു. സലില്‍ ചതുര്‍വേദി ആക്രമിക്കപ്പെട്ട വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ വലിയ പ്രതിഷേധമാണ് രാജ്യത്തെങ്ങും ഉയര്‍ന്നിരിക്കുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഓരോ ദിവസവും ഓരോ രോഗം പറഞ്ഞ് ആശുപത്രിയിൽ, ലക്ഷ്യം വനിത ഡോക്ടര്‍മാര്‍ ഇന്ത്യൻ വംശജനായ യുവാവ് കാനഡയിൽ പിടിയിലായത് നഗ്നതാ പ്രദര്‍ശനത്തിന്
അച്ഛനെ വെട്ടിക്കൊന്നത് വീട്ടിൽ സൂക്ഷിച്ചിരുന്ന പണവും സ്വർണവും തട്ടിയെടുക്കാൻ, അമ്മയുടെ ജീവൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; മൊഴി രേഖപ്പെടുത്തി പൊലീസ്