ഏഴാം ശമ്പള കമ്മീഷന്‍ സൈനികരുടേയും വിമുക്തഭടന്മാരുടേയും പ്രശ്നങ്ങള്‍ പരിഹരിക്കുന്നില്ലെന്ന് വിലയിരുത്തല്‍

Published : Jul 23, 2016, 04:10 AM ISTUpdated : Oct 05, 2018, 02:02 AM IST
ഏഴാം ശമ്പള കമ്മീഷന്‍ സൈനികരുടേയും വിമുക്തഭടന്മാരുടേയും പ്രശ്നങ്ങള്‍ പരിഹരിക്കുന്നില്ലെന്ന് വിലയിരുത്തല്‍

Synopsis

ഏഴാം കേന്ദ്ര ശമ്പളകമ്മീഷന്റെ ശുപാര്‍ശകള്‍ സൈനികരുടേയും വിമുക്തഭടന്മാരുടേയും യഥാര്‍ത്ഥ പ്രശ്നങ്ങള്‍ പരിഹരിക്കുന്നില്ലെന്ന് വിലയിരുത്തല്‍. ശമ്പള കമ്മീഷന്‍ വ്യവസ്ഥകള്‍ ചര്‍ച്ചചെയ്യാന്‍  രാജ്യസഭാ എംപി രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തില്‍ നടന്ന സെമിനാറിലാണ് ഇത്തരമൊരു വിലയിരുത്തല്‍ ഉയര്‍ന്നു വന്നത്.

പാര്‍ലമെന്റില്‍ സൈനികരുടേയും വിമുക്തഭടന്മാരുടേയും പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യുമ്പോള്‍ കൃത്യമായ ആവശ്യങ്ങളും പരാതികളും ഉയര്‍ത്തിക്കൊണ്ട് വരാനാണ് ഉയര്‍ന്ന സൈനിക മേധാവികളായിരുന്നവരുടെ സാന്നിധ്യത്തില്‍ ഏഴാം ശമ്പളകമ്മീഷന്‍ വ്യവസ്ഥകള്‍ ചര്‍ച്ചചെയ്തത്. മുന്‍ ശമ്പളക്കമ്മീഷനുകളുടെ ആവര്‍ത്തനം മാത്രമാണ് ഏഴാം ശമ്പളക്കമ്മീഷനെന്ന് സെമിനാറില്‍ വിമര്‍ശനമുയര്‍ന്നു. സൈനികരുടേയും വിമുക്തഭടന്മാരുടേയും യഥാര്‍ത്ഥ പ്രശ്നങ്ങള്‍ പുതിയ ശമ്പളകമ്മീഷന്‍ ശുപാര്‍ശകളും പരിഹരിക്കുന്നില്ലെന്നും വിലയിരുത്തലുണ്ടായി. സൈനികരുടെ വിഷയങ്ങള്‍ ഏറെ പ്രാധാന്യത്തോടെ സഭയില്‍ അവതരിപ്പിക്കുകയും അതിന് വേണ്ടി നിലകൊള്ളുകയും ചെയ്യുന്ന രാജീവ് ചന്ദ്രശേഖര്‍ എംപിയുടെ നേതൃത്വത്തിലായിരുന്നു സെമിനാര്‍.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല സ്വർണക്കൊള്ള: ഹൈക്കോടതി പരമാർശങ്ങൾക്കെതിരെ മുൻ ദേവസ്വം ബോർഡ് അംഗം കെ പി ശങ്കർദാസ് സുപ്രീംകോടതിയിൽ
മണ്ഡലപൂജ; 26നും 27നും ശബരിമല ദർശനത്തിനെത്തുന്നവരുടെ എണ്ണം പരിമിതപ്പെടുത്തും