ജയലളിതയുടെ രോഗവിവരങ്ങളും മരണകാരണങ്ങളും പുറത്തുവിടണമെന്ന് ഡിഎംകെ

By Web DeskFirst Published Dec 15, 2016, 10:22 AM IST
Highlights

ചെന്നൈ: ജയലളിതയുടെ രോഗവിവരങ്ങളും മരണകാരണങ്ങളും പുറത്തുവിടണമെന്ന് ഡിഎംകെ ട്രഷററും തമിഴ്നാട് നിയമസഭാ പ്രതിപക്ഷ നേതാവുമായ എം.കെ. സ്റ്റാലിൻ. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്രസർക്കാരിനും സംസ്‌ഥാന സർക്കാരിനും അദ്ദേഹം കത്തയച്ചു. ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങൾ ഉണ്ടായതിനെ തുടർന്നാണ് സ്റ്റാലിൻ ആവശ്യവുമായി രംഗത്തെത്തിയത്. 

ജയലളിത ചികിത്സയിലായിരുന്നപ്പോൾ അവരുടെ രോഗവിവരം സംബന്ധിച്ച വിവരങ്ങൾ പുറത്തുവിടണമെന്ന് ഡിഎംകെ അധ്യക്ഷൻ കരുണാനിധി ഉൾപ്പെടെയുള്ളവർ ആവശ്യപ്പെട്ടിരുന്നു. അതേസമയം, ജയയുടെ മരണത്തോടെ അണ്ണാ ഡിഎംകെയിൽ ഉണ്ടായിരിക്കുന്ന അസ്വസ്‌ഥതകൾ മുതലെടുക്കാനുള്ള രാഷ്ട്രീയ ശ്രമമാണ് ഡിഎംകെ ഇപ്പോൾ നടത്തുന്നതെന്നും വിലയിരുത്തലുണ്ട്. 

click me!