
ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ എം.കരുണാനിധിയെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൊണ്ടക്കും ശ്വാസകോശത്തിനും അണുബാധയെ തുടര്‍ന്നാണ് കരുണാനിധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചെന്നൈ ആൾവാർപേട്ടിലെ കാവേരി ആശുപത്രിയിൽ വ്യാഴാഴ്ച രാത്രി പ്രവേശിപ്പിക്കപ്പെട്ട കരുണാനിധിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.
മരുന്നിന്റെ അലർജിമൂലം ഡിസംബർ ഒന്ന് മുതൽ എട്ടു വരെ കരുണാനിധി കാവേരി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തുടർന്നു ഡോക്ടർമാരുടെ നിർദേശപ്രകാരം പൊതുയോഗങ്ങളും കൂടിക്കാഴ്ച്ചകളും ഒഴിവാക്കി വീട്ടിൽ വിശ്രമത്തിലായിരുന്നു കരുണാനിധി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam