പതിനഞ്ചുകാരിയെ അനസ്തീഷ്യ നല്‍കി സര്‍ക്കാര്‍ ഡോക്ടറും സംഘവും പീഡിപ്പിച്ചു

By Web DeskFirst Published Sep 11, 2017, 9:11 AM IST
Highlights

ചെന്നൈ: പതിനഞ്ചുകാരിയെ അനസ്തീഷ്യ നല്‍കി പീഡിപ്പിച്ച സര്‍ക്കാര്‍ ഡോക്ടര്‍ ഉള്‍പ്പെടെ നാല് പേര്‍ അറസ്റ്റില്‍. ചെന്നൈ കോയമ്പേട് സ്വദേശിനിയായ പെണ്‍കുട്ടിയെയാണ് പീഡിപ്പിച്ചത്. രണ്ട് മാസം മുമ്പ് തന്റെ മകളെ കാണാതായതായി പെണ്‍കുട്ടിയുടെ അമ്മ പോലീസില്‍ പരാതി നല്‍കിയിരുന്നു. പരാതിയില്‍ അന്വേഷണം നടക്കുന്നതിനിടെ പെണ്‍കുട്ടിയെ ബന്ധുവായ ഒരാള്‍ വീട്ടില്‍ തിരികെ എത്തിക്കുകയായിരുന്നു.

ബന്ധുവായ ചിത്ര എന്ന സ്ത്രീ പെണ്‍കുട്ടിക്ക് തുണിക്കടയില്‍ ജോലി വാങ്ങി കൊടുത്ത ശേഷം ലൈംഗിക പീഡനത്തിനായി കാഴ്ച വയ്ക്കുകയായിരുന്നു. തുടര്‍ന്ന് സര്‍ക്കാര്‍ ഡോക്ടറായ ജയപ്രകാശിനെ ഉപയോഗിച്ച് പെണ്‍കുട്ടിയെ അനസ്തീഷ്യ നല്‍കി മയക്കിയ ശേഷം പീഡിപ്പിച്ചു. ഡോ. ജയപ്രകാശ്, ചിത്ര, ജയപ്രകാശിന്റെ സഹായി പാണ്ഡ്യന്‍ എന്നിവരാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പീഡിപ്പിച്ച മൂന്ന് പേര്‍ കൂടി പിടിയിലാകാനുണ്ടെന്ന് പോലീസ് വ്യക്തമാക്കി

click me!