ചികിത്സ തേടിയെത്തിയ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച് ഡോക്ടര്‍

Web Desk |  
Published : Jun 12, 2018, 11:59 AM ISTUpdated : Jun 29, 2018, 04:21 PM IST
ചികിത്സ തേടിയെത്തിയ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച് ഡോക്ടര്‍

Synopsis

മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി

മുസഫര്‍ നഗര്‍: യുവതിയെ ഭീഷണിപ്പെടുത്തി തുടര്‍ച്ചയായി ലൈംഗികമായി പീഡിപ്പിച്ച ഡോക്ടര്‍ അറസ്റ്റില്‍. ആദ്യ തവണ യുവതിയെ പീഡിപ്പിക്കുന്നതിന്‍റെ ലൈംഗിക ദൃശ്യങ്ങള്‍ പകര്‍ത്തിയ ഡോക്ടര്‍ പിന്നീട് ഈ ദൃശ്യങ്ങള്‍ ഉപയോഗിച്ച് ഭീഷണപ്പെടുത്തിയാണ് യുവതിയെ ഒരു വര്‍ഷത്തോളം തുടര്‍ച്ചയായി പീഡിപ്പിച്ചത്. മുസഫര്‍ നഗറിലെ മിറന്‍പുരിലാണ് സംഭവം. 

സാജിത് ഹസന്‍ എന്ന ഡോക്ടറാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. ഹസന്‍റെ ക്ലിനിക്കില്‍ ഒരു വര്‍ഷം മുമ്പ് മെഡിക്കല്‍ ചെക്ക് അപ്പിന് ചെന്നപ്പോഴാണ് ഇയാള്‍ തന്നെ പീഡിപ്പിച്ചതെന്ന് യുവതി പരാതിയില്‍ പറയുന്നു. ഈ ദൃശ്യങ്ങള്‍ ഇയാള്‍ മൊബൈല്‍ പകര്‍ത്തുകയായിരുന്നു. ഈ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുമെന്ന് ഇയാള്‍ യുവതിയെ ഭീഷണിപ്പെടുത്തി. 11 വയസ്സുകാരിയെം ലൈംഗികമായി പീഡിപ്പിപ്പിച്ച ഡോക്ടറെ കഴിഞ്ഞയാഴ്ച മിറന്‍പൂരില്‍നിന്ന് അറസ്റ്റ് ചെയ്തിരുന്നു. തന്‍റെ ക്ലിനിക്കില്‍ എത്തിയ കുട്ടിയെ ഉപദ്രവിക്കുകയായിരുന്നു ഇയാള്‍. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കായംകുളത്തെ ലൈംഗിക അതിക്രമ കേസ്; പരാതിക്കാരിയുടെ വൈദ്യപരിശോധന ഇന്ന് വീണ്ടും നടത്താൻ പൊലീസ്
സമൃദ്ധിയുടെ കണികണ്ടുണർന്ന് മലയാളികൾ; നാടും നഗരവും വിഷു ആഘോഷത്തിൽ, അമ്പലങ്ങളിൽ വിഷുക്കണി ദർശനത്തിന് വൻ ഭക്തജനത്തിരക്ക്