
മെഡിക്കൽ കോളേജ് ഒഴികെയുള്ള സര്‍ക്കാർ ആശുപത്രികളിലെ ഡോക്ടർമാരുടെ സമരം മൂന്നാം ദിവസത്തിലേക്ക് ഞായറാഴ്ചകളിൽ സാധാരണ ഒപി പ്രവർത്തിക്കാത്തതിനാൽ ഇന്നത്തെ സമരം വലിയ പ്രതിസന്ധി ഉണ്ടാക്കില്ല. ചികിത്സ തേടി എത്തുന്നവരെ വലയ്ക്കാതിരിക്കാൻ വേണ്ട മുൻ കരുതലുകൾ സർക്കാർ തുടങ്ങിയിട്ടുണ്ട്.
അതേ സമയം ചർച്ചയിലൂടെ നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ ശ്രമിച്ചില്ലെങ്കിൽ അത്യാഹിത വിഭാഗമടക്കം ബഹിഷ്കരിച്ച് സമരം കടുപ്പിക്കാൻ ഡോക്ടർമാരുടെ സംഘടന തയ്യാറായേക്കും. ഡോക്ടർമാർ പിടി വാശി ഒഴിവാക്കിയാലേ ചർച്ചയുള്ളു എന്നാണ് സർക്കാർ നിലപാട്. ഒപി സമയം ദീര്‍ഘിപ്പിക്കുന്നതുൾപ്പെടെ സ്വകാര്യ പ്രാക്ട്സിന് അടക്കംതിരിച്ചടിയാകുന്ന സർക്കാർ തീരുമാനങ്ങൾക്കെതിരെയാണ് കെജിഎംഒയുടെ പ്രതിഷേധം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam