ടൈം മാഗസിന്‍ പേഴ്സണ്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം നിരസിച്ചതായി ട്രംപ്

Published : Nov 25, 2017, 10:13 AM ISTUpdated : Oct 05, 2018, 03:32 AM IST
ടൈം മാഗസിന്‍ പേഴ്സണ്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം നിരസിച്ചതായി ട്രംപ്

Synopsis

വാഷിങ്ടണ്‍: ടൈം മാസികയുടെ പേഴ്‌സണ്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം നിരസിച്ചതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പുരസ്‌കാരം ലഭിക്കുമോ എന്ന കാര്യം വ്യക്തമാക്കാത്തതിനാല്‍ ടൈംസ് മാസികയുടെ ഫോട്ടോഷൂട്ടും അഭിമുഖവും വേണ്ടെന്നു വച്ചതായി ട്രംപിന്റെ ട്വീറ്റ്. 

വെള്ളിയാഴ്ച ട്വിറ്ററിലൂടെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ വര്‍ഷത്തെതു പോലെ മാന്‍ ഓഫ് ദ ഇയറായി തെരഞ്ഞെടുക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് അറിയിക്കാനായി ടൈംസ് മാസിക വിളിച്ചിരുന്നു. പക്ഷെ അഭിമുഖത്തിനും ഫോട്ടോ ഷൂട്ടിനും ഞാന്‍ സമ്മതിക്കണം. ഞാന്‍ അത് വേണ്ടെന്നു വച്ചു - ട്രംപ് ട്വിറ്ററില്‍ കുറിച്ചു.

 

2016 ലെ പേഴ്സണ്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം ട്രംപിനായിരുന്നു ലഭിച്ചത്. പ്രസിഡന്റ് ഓഫ് ദ ഡിവൈഡഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക എന്ന തലക്കെട്ടിലായിരുന്നു ട്രംപിനെ പേഴ്സണ്‍ ഓഫ് ദ ഇയറായി തിരഞ്ഞെടുത്തു കൊണ്ടുള്ള എഡിഷന്‍ ടൈംസ് പുറത്തിറക്കിയത്. 2012, 2014, 2015 വര്‍ഷങ്ങളില്‍ തന്നെ പേഴ്സണ്‍ ഓഫ് ദ ഇയറായി തിരഞ്ഞെടുക്കാത്തതില്‍ ട്വിറ്ററിലൂടെ ട്രംപ് അതൃപ്തി അറിയിച്ചിരുന്നു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കർണാടകത്തിലെ വരൾച്ച: പ്രധാനമന്ത്രിക്ക് കത്തയച്ച് മല്ലികാർജുൻ ഖർഗെ; അടിയന്തര ഇടപെടൽ വേണമെന്ന് ആവശ്യം
അങ്കമാലിയിൽ ഭൂമിയുടെ ന്യായവില കുറച്ച നടപടി റദ്ദാക്കണമെന്ന ഹർജി: സർക്കാരിന്റെ വിശദീകരണം തേടി ഹൈക്കോടതി