വവ്വാലുകള്‍ പേടിക്കുമ്പോഴാണ് വൈറസ് പുറത്തുവരുന്നത്, ഇവയെ തുരത്തരുത്: മൃഗസംരക്ഷണ വകുപ്പ്

By Web DeskFirst Published Jun 1, 2018, 3:05 PM IST
Highlights
  • വവ്വാല്‍ ആശങ്കയില്‍ കഴിയാതെ വ്യക്തി ശുചിത്വവും പരിസര ശുചിത്വവും ഉറപ്പ് വരുത്താനാണ് മൃഗസംരക്ഷണ വകുപ്പ് നല്‍കുന്ന നിര്‍ദേശം.
     

തിരുവനന്തപുരം: വവ്വാലുകള്‍ പേടിക്കുമ്പോഴാണ് വൈറസ് പുറത്ത് വരുന്നതെന്നും അതുകൊണ്ട് തന്നെ ഇവയെ പേടിപ്പിച്ച് 
ഓടിപ്പിക്കാന്‍ നോക്കരുതെന്നും മൃഗസംരക്ഷണ വകുപ്പിന്‍റെ മുന്നറിയിപ്പ്. അതേസമയം, വൈദ്യുത കമ്പിയിലും മറ്റും തട്ടി വവ്വാലുകള്‍ ചത്തുവീഴുമ്പോള്‍ നിപ കൊണ്ടാണെന്ന ഭീതിയില്‍ മൃഗസംരക്ഷണ വകുപ്പിലേക്ക് എത്തുന്ന ഫോണ്‍ കോളുകള്‍ വര്‍ധിച്ചിരിക്കുകയാണിപ്പോള്‍ എന്നും ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ.എ.സി.മോഹന്‍ദാസ് പറഞ്ഞു. 

വൈദ്യുത കമ്പിയിലും മറ്റും തട്ടി വവ്വാലുകള്‍ ചാവുന്നത് സാധാരണമാണെന്നും ഇതില്‍ പേടിക്കേണ്ടെന്നും അദ്ദേഹം
പറഞ്ഞു. വവ്വാലുകള്‍ വൈറസ് വാഹകരാണെങ്കില്‍ പോലും നിപ ഇവയെ ഒരിക്കലും ബാധിക്കില്ല. വവ്വാല്‍ ആശങ്കയില്‍ കഴിയാതെ വ്യക്തി ശുചിത്വവും പരിസര ശുചിത്വവും ഉറപ്പ് വരുത്താനാണ് മൃഗസംരക്ഷണ വകുപ്പ് നല്‍കുന്ന നിര്‍ദേശം.

click me!