യു.എ.ഇയിലേക്ക്​ പോകുന്ന പ്രവാസികള്‍ ശ്രദ്ധിക്കുക; ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ മുന്നറിയിപ്പ്

Published : Aug 04, 2017, 05:46 PM ISTUpdated : Oct 05, 2018, 03:20 AM IST
യു.എ.ഇയിലേക്ക്​ പോകുന്ന പ്രവാസികള്‍ ശ്രദ്ധിക്കുക; ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ മുന്നറിയിപ്പ്

Synopsis

ദുബൈ: ഇന്ത്യയിൽ നിന്ന്​ യു.എ.ഇയിലേക്ക്​ തൊഴിൽ തേടി പോകുന്നവർ സന്ദർശക​ വിസയയിൽ യാത്ര ചെയ്യരുതെന്ന്​ ദുബൈയിലെ ഇന്ത്യൻ ​കോൺസുലേറ്റിൻ്റെ മുന്നറിയിപ്പ്​. ഒ​ട്ടേറെപേർ കബളിപ്പിക്കപ്പെട്ട പശ്​ചാതലത്തിലാണ് മുന്നറിയിപ്പ്.​ സന്ദർശക വിസയിൽ ജോലിക്കെത്തിയ ശേഷം ഏജൻ്റുമാർ ചതിച്ചതായി പരാതിപ്പെട്ടുകൊണ്ടുള്ള ഒട്ടേറെ ഫോൺ കോളുകളാണ്​ കോൺസുലേറ്റിൽ ലഭിക്കുന്നതെന്നാണ്​ കോൺസൽ ജനറൽ വിപുൽ അറിയിച്ചു.

സന്ദർശക വിസയിൽ ജോലിക്ക്​ പോകരുതെന്നും യാത്ര തിരിക്കും മുമ്പ്​ ജോലി ഒാഫറും എൻട്രി പെർമിറ്റ്​ വിസയും ആധികാരികമാണെന്ന്​ ഉറപ്പുവരുത്തണമെന്നും അദ്ദേഹം വ്യക്​തമാക്കി.  അടുത്തിടെ ഉത്തർപ്രദേശിൽ നിന്ന്​ 27 പേരടങ്ങുന്ന സംഘം കബളിപ്പിക്കപ്പെട്ട്​ യു.എ.ഇയിൽ എത്തിയിരുന്നു. ഇവരുടെ കൈയിൽ ഭക്ഷണം കഴിക്കാൻ പോലും പണമില്ലായിരുന്നു.  കോൺസുലേറ്റ്​ ഇടപെട്ടാണ്​ വിമാന ടിക്കറ്റ്​ തരപ്പെടുത്തി നാട്ടിലേക്ക്​ മടക്കി അയച്ചത്​. നഴ്​സായ യുവതിക്ക്​ വീട്ടുജോലിക്കുള്ള വിസ നൽകിയും കബളിപ്പിച്ചു. തൊഴിൽദാതാവുമായി ബന്ധപ്പെട്ട്​ പാസ്​പോർട്ട്​ തിരികെ വാങ്ങി മടക്കി അയക്കുന്ന സംഭവങ്ങളും വ്യാപകമാണ്​. കബളിപ്പിക്കപ്പെട്ട്​ ദുരിതത്തിലായ 225 പേർക്കാണ്​ കഴിഞ്ഞ വർഷം കോൺസുലേറ്റ്​ നാട്ടിലേക്കു മടങ്ങാനുള്ള വിമാന ടിക്കറ്റ്​ സംഘടിപ്പിച്ചുനൽകിയത്​. ഇൗ വർഷം ഇതുവരെ 186 പേർക്കും ടിക്കറ്റ്​ നൽകിയിട്ടുണ്ട്​.  എമിഗ്രേഷൻ ക്ലിയറൻസോടുകൂടി യാ​ത്ര ചെയ്യുന്ന തൊഴിലാളികൾ ഇന്ത്യാ ഗവൺമെൻ്റിൻ്റെ ഇ-മൈഗ്രേറ്റ്​ ഒാൺലൈൻ റിക്രൂട്ട്​മെൻറ്​ സംവിധാനത്തിന്​ കീഴിൽ കീഴിൽ വരുന്നതാണ്​ സുരക്ഷിതം.

ജനുവരി മുതൽ ജൂൺവരെയുള്ള 792 തൊഴിൽ അവസരങ്ങൾ സംബന്ധിച്ച അന്വേഷണത്തിൽ 66 എണ്ണം മാത്രമായിരുന്നു യഥാർഥം എന്നും കണ്ടെത്തിയിരുന്നു. സ്​ഥാപനങ്ങളുടെ പേരിൽ വ്യാജ വെബ്​സൈറ്റുകൾ വരെ നിർമിച്ച്​ തൊഴിൽതട്ടിപ്പ്​ നടക്കുന്നുണ്ട്​. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ശ്രീനാദേവി കുഞ്ഞമ്മയെ കോൺഗ്രസ് നേതൃത്വം നിയന്ത്രിക്കണം'; പരാതി നൽകി രാഹുൽ മാങ്കൂട്ടത്തിൽ കേസിലെ പരാതിക്കാരി
തൃശ്ശൂര്‍ ഇനി 'കല'സ്ഥാനം; 64ാമത് കേരള സ്കൂൾ കലോത്സവം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ