വിവാദങ്ങൾക്കിടെ ഡോ. ഹാരിസ് ഇന്ന് തിരികെ ജോലിയിൽ പ്രവേശിച്ചേക്കും; ഡിഎംഇയുടെ റിപ്പോർട്ട് തിങ്കളാഴ്ച സമർപ്പിക്കും

Published : Aug 09, 2025, 06:20 AM IST
dr. haris

Synopsis

തിരുവനന്തപുരം മെഡിക്കൽ കോളേജുമായി ബന്ധപ്പെട്ട വിവാദങ്ങൾ തുടരുന്നതിനിടെ മെഡിക്കൽ ലീവിലായിരുന്ന ഡോ. ഹാരിസ് ഇന്ന് തിരികെ ജോലിയിൽ പ്രവേശിച്ചേക്കും.

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജുമായി ബന്ധപ്പെട്ട വിവാദങ്ങൾ തുടരുന്നതിനിടെ മെഡിക്കൽ ലീവിലായിരുന്ന ഡോ. ഹാരിസ് ഇന്ന് തിരികെ ജോലിയിൽ പ്രവേശിച്ചേക്കും. ഒരാഴ്ച്ചത്തേക്കാണ് ഡോ. ഹാരിസ് അവധിയിൽ പോയിരുന്നത്. ഇതിനിടയിൽ അവധി ഒരാഴ്ച്ച കൂടി നീട്ടാനുള്ള ആലോചന ഉണ്ടെങ്കിലും ഇന്ന് തന്നെ ജോലിയിൽ തിരികെ പ്രവേശിക്കാനാണ് തീരുമാനം. കഴിഞ്ഞ ദിവസം ഡോ. ഹാരിസിന്‍റെ അസാന്നിധ്യത്തിൽ ശസ്ത്രക്രിയ ഉപകരണം കാണാത്തതുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധന വലിയ വിവാദമായിട്ടുണ്ട്.

അതിന് ശേഷം ദുരൂഹ സാഹചര്യത്തിൽ ഒരു ബോക്സ് കണ്ടെത്തി എന്ന് പ്രിൻസിപ്പലും സൂപ്രണ്ടും പറഞ്ഞെങ്കിലും പിന്നീട് ആ വാദം പൊളിഞ്ഞിരുന്നു. ഇതോട് കൂടി വാർ‍ത്താ സമ്മേളനം തന്നെ അനാവശ്യമായി പോയി എന്ന നിലപാടിലാണ് ഉദ്യാഗസ്ഥർ. കെജിഎംസിടിഎയും ഡോ. ഹാരിസിന് പിന്തുണയുമായി രംഗത്ത് വന്നിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ ഡിഎംഇയുടെ റിപ്പോർ‍ട്ട് തിങ്കളാഴ്ച്ച സമർപ്പിക്കും. എന്നാൽ ഇത്തരത്തിൽ വിവാദം ശക്തമാകുകയും ഹാരിസിന് വലിയ പിന്തുണ ലഭിക്കുകയും ചെയ്തതോടെ കടുത്ത നടപടികൾക്ക് ശുപാർശ ഇല്ലാത്ത റിപ്പോ‍ർട്ട് ആയിരിക്കും നൽകുകയെന്നാണ് നിഗമനം.

 

 

PREV
Read more Articles on
click me!

Recommended Stories

ദേശീയപാത തകർന്ന സംഭവം; വിദഗ്ധ സമിതി ഉടൻ റിപ്പോർട്ട് സമർപ്പിക്കും, 3 അംഗ വിദഗ്ധ സമിതി സ്ഥലം സന്ദർശിച്ചു
യാത്രാ പ്രതിസന്ധി; ഇൻഡിഗോ സിഇഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നല്‍കി ഡിജിസിഎ, ഇന്ന് മറുപടി നൽകണം