നാണംകെട്ട് ഉത്തരകൊറിയ; സൈനികന്‍ ദക്ഷിണകൊറിയയിലേക്ക് ഓടി രക്ഷപ്പെുന്ന ദൃശ്യങ്ങള്‍ പുറത്ത്

By Web DeskFirst Published Nov 22, 2017, 12:57 PM IST
Highlights

ഉത്തരകൊറിയയ്ക്ക് നാണക്കേടായി സൈനികന്‍ ദക്ഷിണകൊറിയയിലേക്ക് ഓടി രക്ഷപ്പെട്ടു. അതിര്‍ത്തി കടക്കുന്ന സൈനികനെ പിന്തുടര്‍ന്ന് വന്ന പട്ടാളക്കാര്‍ വെടിവച്ചിടുന്നതും, ദക്ഷിണകൊറിയന്‍ സൈനികര്‍ ഇയാളെ രക്ഷപ്പെടുത്തുന്നതും വീഡിയോയില്‍ കാണാം. 

ഉത്തരകൊറിയന്‍ സൈനികന്‍ അതിര്‍ത്തി കടന്ന് ദക്ഷിണ കൊറിയയിലേക്കു പ്രവേശിക്കുന്ന വീഡിയോ യുണൈറ്റഡ് നേഷന്‍സ് കമാന്‍ഡ് (യുഎന്‍സി) ആണ് പുറത്തുവിട്ടത്. ഇയാളെ പിന്തുടര്‍ന്ന് വടക്കന്‍ കൊറിയന്‍ സൈന്യം അതിര്‍ത്തി മറികടന്നതും, വെടിയുതിര്‍ത്തതും വന്‍ വിവാദമായിട്ടുണ്ട്.

രക്ഷപ്പെടാന് ശ്രമിക്കുന്നതിനിടെ ഉത്തരകൊറിയന്‍ സൈന്യം വെടിവെച്ചു വീഴ്ത്തി. സൈനികന്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. സംഭവം വ്യക്തമാക്കുന്ന 6.57 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് യുഎസ് ഏജന്‍സി യുഎന്‍സി പുറത്തുവിട്ടത്.

അതിര്‍ത്തിയിലെ യുഎന്‍ സംരക്ഷിത മേഖലയില്‍ കാവല്‍നില്‍ക്കുന്നതിനിടെയാണ് സൈനികന്‍ രക്ഷപ്പെടാന്‍ ശ്രമിച്ചത്. ഉത്തര-ദക്ഷിണ കൊറിയന്‍ സൈനികര്‍ മുഖാമുഖം നില്‍ക്കുന്ന അതിര്‍ത്തി പ്രദേശത്താണ സംഭവം. സൈനികരുടെ കാവലുള്ള സ്ഥലം എത്തുന്നതിനു മുന്‍പു ജീപ്പ് നിര്‍ത്തി. സൈനിക വേഷത്തില്‍ പുറത്തിറങ്ങിയ യുവാവ അതിര്‍ത്തിയിലേക്കു ഓടുന്നത് ദൃശ്യങ്ങളില്‍ കാണാം.

എന്നാല്‍ സൈനികര്‍ വെടിയുതിര്‍ത്ത് പിന്നാലെ വേലിക്കിടയിലൂടെ അപ്പുറം കടന്ന സൈനികനെ ഉത്തര കൊറിയന്‍ സേന വെടിയുതിര്‍ക്കുകയായിരുന്നു. എന്നാല്‍ സൈനികനെ ദക്ഷിണ കൊറിയന്‍ സേന രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

click me!