50 ലക്ഷം രൂപയുടെ മയക്കുമരുന്നുമായി യുവാവ് പിടിയില്‍

Published : Feb 07, 2018, 11:41 PM ISTUpdated : Oct 05, 2018, 02:52 AM IST
50 ലക്ഷം രൂപയുടെ മയക്കുമരുന്നുമായി യുവാവ് പിടിയില്‍

Synopsis

കോട്ടയം: ഹാഷിഷ് ഓയിലുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി.  വിപണിയിൽ 50 ലക്ഷം രൂപ വില വരുന്ന 510 ഗ്രാം ഹാഷിഷ് ഓയിലാണ് ഇയാളിൽ നിന്നു പിടിച്ചെടുത്തത്.

കോട്ടയം എക്സൈസ് സർ‍ക്കിൾ ഇൻസ്പെക്ടറുടെ കാര്യലയത്തിന് രണ്ട് കിലോമീറ്റർ അകലെയുള്ള വീട്ടിൽ നിന്നാണ് ഹാഷിഷ് ഓയിലുമായി യുവാവിനെ പിടികൂടിയത്. നഗരമധ്യത്തിൽ ഈരയിൽക്കടവിലെ വീട്ടിൽ നിന്ന് 27 കാരനായ നിഷാന്ത് പോൾ കുര്യനെ പുലർച്ചെയാണ് എക്സൈസ് സംഘം പിടികൂടിയത്. വീട്ടിൽ നടത്തിയ തെരച്ചലിൽ അലമാരയിൽ നിന്ന് ഹാഷിഷ് ഓയിൽ കണ്ടെടുത്തു. എക്സൈസ് സംഘം എത്തുമ്പോൾ ഇയാൾ മയക്കുമരുന്ന് ലഹരിയിലായിരുന്നു.

വീട്ടിൽ ഒറ്റക്ക് താമസിച്ചിരുന്ന ഇയാൾക്ക് ആന്ധ്രയിൽ നിന്നാണ് മയക്കുമരുന്ന് എത്തിച്ചതെന്നാണ് ഏക്സൈസ് സംഘത്തിന് കിട്ടിയ വിവരം. സംഘത്തിലെ  മറ്റുള്ളവരെക്കുറിച്ച് വിവരം കിട്ടിയിട്ടുണ്ടെന്നും ഇവരെ ഉടൻ പിടികൂടുമെന്നും ഏക്സൈസ് സംഘം അറിയിച്ചു. അന്വേഷണത്തിന് പ്രത്യേകസംഘത്തെ നിയോഗിച്ചു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ചൈനയുടെ അവകാശവാദം തള്ളി ഇന്ത്യ, 'പാകിസ്ഥാനുമായുള്ള പ്രശ്നങ്ങളിൽ മധ്യസ്ഥതാ വാദം തെറ്റ്'
ശാന്തകുമാരി അമ്മയ്ക്ക് വിട; മുടവൻമുകളിലെ പഴയ വീട്ടിൽ അവർ വീണ്ടും ഒത്തു കൂടി, ലാലുവിന്‍റെ അമ്മയെ അവസാനമായി കാണാൻ