
കോഴിക്കോട്: കോഴിക്കോട് ബീച്ച് ആശുപത്രിയിലെ മയക്കുമരുന്ന് വിൽപ്പന നടത്തുന്ന റാക്കറ്റിലെ പ്രധാനകണ്ണികള്‍ പിടിയില്‍. രണ്ട് പേരാണ് പൊലീസിന്‍റെ പിടിയിലായത്. ചക്കുംകടവ് ആലിമോൻ, റഷീദ് എന്നിവരാണ് പിടിയിലായത് . ഏഷ്യാനെറ്റ് ന്യൂസ് വാർത്തയെ തുടർന്നാണ് നടപടി . കഴിഞ്ഞ ദിവസമാണ് ഇതു സംബന്ധിച്ച വിശദമായ വാര്‍ത്ത ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ടത്.
ബീച്ചാശുപത്രിയിലെ മയക്കുമരുന്ന് വില്പനക്കാരിലെ പ്രധാനി സര്‍ക്കാര്‍ ശമ്പളം പറ്റുന്ന പീയര്‍ എജുക്കേറ്റര്‍. ഇയാള്‍ ജോലി ചെയ്യുന്ന സന്നദ്ധസംഘടനയ്ക്കെതിരെ ആശുപത്രി സൂപ്രണ്ട് തന്നെ പല തവണ സര്‍ക്കാരിനും പോലിസിനും പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ല. ബീച്ചാശുപത്രി മയക്കുമരുന്ന് മാഫിയയുടെ പിടിയിലാണെന്നതിന്റെ കൂടുതല്‍ തെളിവുകള്‍ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.
ആലി എന്ന ആലിമോനാണ് ബിച്ചാശുപത്രിയുടെ മുറ്റത്തെ ബ്രൗണ്‍ഷുഗറിന്റെയും കഞ്ചാവിന്‍റയും പ്രധാന കച്ചവടക്കാരന്‍. ബീച്ചാശുപത്രി താവളമാക്കാന്‍ ആലിക്ക് ,സാധിച്ചതെങ്കിനെ എന്ന ഞങ്ങളുടെ അന്വേഷണം എത്തിച്ചത് ഇവിടെയാണ്. നവജീവന്‍ എന്ന സന്നദ്ധസംഘടനയെ ആണ് സംസ്ഥാന ആരോഗ്യവകുപ്പ് മയക്കുമരുന്നിടമകളായവരെ അതില്‍ നിന്ന് മോചിപ്പിക്കാന്‍ നിയോഗിച്ചിരിക്കുന്നത്.
മയക്കുമരുന്നിനടിമകളായവരെ കണ്ടെത്തി നവജീവനില്‍ എത്തിച്ച് ബോധവല്‍ക്കരണം നടത്തുന്ന 12 പിയര്‍ എജുക്കേറ്റര്‍മാരിലൊരാളാണ് ആലി. മാസം 3000 മുതല്‍ 5000 രൂപാ വരെ ഈ വകയില്‍ പറ്റുന്ന ആലി പക്ഷെ തന്റെ മയക്കുമരുന്നു കച്ചവടത്തിന് കൂടുതല്‍ ഉപഭോക്താക്കളെ കണ്ടെത്താനാണ് ഊ ജോലി തെരഞ്ഞെടുത്തത്. ആലി നവജീവന്‍റെ ഭാഗമാണെന്ന് ഡയറക്ടര്‍ ടീറ്റോ സ്ഥീരികരിച്ചു.
എയ്ഡ്സ് രോഗികളാണ് മയക്കുമരുന്നിനടമകളായവരില്‍ പലരും. പോലിസും എക്സൈസും കണ്ടില്ലെന്ന് നടിക്കുന്നതാണ് ഇവര്‍ ബീച്ചാശുപത്രിയെ അധോലോകമാക്കി മാറ്റാന്‍ കാരണം, ഇതേക്കുറിച്ച് എക്സൈസും സ്പെഷ്യല്‍ ബ്രാഞ്ചും നല്‍കിയ റിപ്പോര്‍ട്ടുകള്‍ സര്‍ക്കാരും ആരോഗ്യവകുപ്പും അവഗണിക്കുകയായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam