
കാസര്‍കോട്: കാസര്‍കോട് ഉദുമയില്‍ മെഡിക്കല്‍ ഷോപ്പില്‍ ഡ്രഗ് കണ്‍ട്രോള്‍ വിഭാഗം നടത്തിയ പരിശോധനയില്‍ നിരവധി ലഹരി ഗുളികകള്‍ പിടിച്ചെടുത്തു. ബേക്കല്‍ ജംഗ്ഷനിലെ ഫോര്‍ട്ട് മെഡിക്കല്‍ സെന്ററിലാണ് ഡ്രഗ് കണ്‍ട്രോള്‍ വിഭാഗം റെയ്ഡ് നടത്തിയത്.
ലൈംഗിക ഉത്തേജനത്തിന് ഉപയോഗിക്കുന്ന PEB 75 എന്ന ഗുളികകള്‍ പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ക്കടക്കം ഇവിടെ നിന്നും വില്‍പ്പന നടത്തിയതായി പരാതികള്‍ ഉയര്‍ന്നിരുന്നു. ഏതെങ്കിലും പാനീയത്തില്‍ കലര്‍ത്തി കഴിച്ചാല്‍ മണിക്കൂറുകളോളം ലഹരി ലഭിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകതയെന്ന് അധികൃതര്‍ പറഞ്ഞു. ഡോക്ടര്‍മാരുടെ കുറിപ്പടിയില്ലാതെ ഈ മരുന്ന് വില്‍ക്കാന്‍ പാടില്ലെന്ന നിയമം കാറ്റില്‍ പറത്തിയാണ് മെഡിക്കല്‍ ഷോപ്പില്‍ ഗുളികകള്‍ വില്‍പന നടത്തിയത്.
ഇവിടെ നിന്നും പിടിച്ചെടുത്ത ആറോളം ഗുളികകളുടെ വിലയും മറ്റു വിവരങ്ങളും മായ്ച്ചു കളഞ്ഞ നിലയിലാണ്. കണ്ണൂര്‍ ഡ്രഗ് ഇന്റലിജന്‍സ് ഇന്‍സ്‌പെക്ടര്‍ അനില്‍ കുമാര്‍, ജില്ലാ ഗ്രഡ് ഇന്‍സ്‌പെക്ടര്‍ പി. ഫൈസല്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam