ലഹരി വസ്‍തുക്കളുമായി ബന്ധപ്പെട്ട കേസുകളില്‍ ക്രമാതീതമായ വര്‍ധന

Published : May 18, 2017, 11:49 PM ISTUpdated : Oct 05, 2018, 01:38 AM IST
ലഹരി വസ്‍തുക്കളുമായി ബന്ധപ്പെട്ട കേസുകളില്‍ ക്രമാതീതമായ വര്‍ധന

Synopsis

കഴിഞ്ഞ പത്ത് മാസത്തിനിടെ സംസ്ഥാനത്ത് ലഹരി വസ്‍തുക്കളുമായി ബന്ധപ്പെട്ട കേസുകളില്‍ ക്രമാതീതമായ വര്‍ധന. ഒരുലക്ഷത്തി എണ്‍പതിനായിരം ലിറ്റര്‍ കോഡയാണ് ഈ കാലയളവില്‍ എക്‌സൈസ് മാത്രം പിടിച്ചെടുത്തത്. ബാര്‍ലൈസന്‍സ് ഫൈസ്സ്റ്റാര്‍ ഹോട്ടലുകള്‍ക്കായി ചുരുക്കിയതും ദേശീയ സംസ്ഥാന പാതകളില്‍ നിന്നും മദ്യവില്‍പ്പനശാലകള്‍ മാറ്റിയതിനും ശേഷമാണ് കേസുകളില്‍ വന്‍ വര്‍ധനവ് വന്നത്.

മദ്യവും ലഹരിമരുന്നുമായി ബന്ധപ്പെട്ട കേസുകളില്‍ നൂറുമുതല്‍ അഞ്ചൂറ് ഇരട്ടിവരെ വര്‍ധനവാണ് കഴിഞ്ഞ പത്ത് മാസത്തിനിടെ സംസ്ഥാനത്തുണ്ടായത്. ബാര്‍ലൈസന്‍സ് നിയന്ത്രിച്ച 2016 ഏപ്രില്‍ മുതലുള്ള എക്‌സൈസ് വകുപ്പിന്റെ കണക്കുകളിലാണ് ഇത് വ്യക്തമാകുന്നത്. വ്യാജ മദ്യ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് 2014 2015 വര്‍ഷത്തില്‍ 960 കേസുകളാണ് രജിസ്റ്റര്‍ ചെയതത്. കഴിഞ്ഞ പത്ത് മാസത്തിനിടെ ഇത് 3900 ആയിവര്‍ധിച്ചു. ഒരു ലക്ഷത്തി എണ്‍പത്തി രണ്ടായിരം ലിറ്റര്‍ കോടയാണ് പത്തുമാസത്തിനിടെ എകസൈസ് പിടികൂടിയത്. അബ്കാരി കേസുകള്‍ ഇതേ കാലയളവില്‍ 10000ല്‍ നിന്നും കൂടി 25800 ആയി. കഴിഞ്ഞ നാലുമാസത്തിനിടെ എക്‌സൈസ് പിടിച്ചെടുത്തത് 2567 ലിറ്റര്‍ സ്‌പിരിറ്റും 11000 ലിറ്റര്‍ വാറ്റ് ചാരായവും. വീടുകളില്‍ കഞ്ചാവ് വളര്‍ത്തിയ കേസ് 865 ല്‍ നിന്നും 2300 ആയി. ഈ കേസില്‍ പിടിയിലായവരില്‍ സംസ്ഥാനത്തെ പ്രമുഖ കോളേജ് അധ്യാപകനും ഉള്‍പ്പെടും.

3000 ടണ്‍ പാന്‍ മസാലയാണ് പിടികൂടിയത്. ഇതിന് പിഴ വിധിച്ചതിലൂടെ മാത്രം സംസ്ഥാന ഖജനാവിലെത്തിയത് 11 കോടി രൂപ. ലഹരിക്കായി മാരക രോഗങ്ങള്‍ക്കുള്ള വേദനാസംഹാരികളും സിറപ്പുകളും ആയുര്‍വേദ മരുന്നുകളും ഉപയോഗിക്കുന്നതും വര്‍ധിച്ചു. ഇത്തരക്കാരെ പിടികൂടുന്നതിനായി ഡ്രഗ്സ് കണ്‍ട്രോളറുമായി സഹകരിച്ച് പരിശോധന നടത്തുമെന്നും എക്‌സൈസ് കമ്മിഷണര്‍ വ്യക്തമാക്കി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
click me!

Recommended Stories

തലസ്ഥാനം നയിക്കാൻ വി വി രാജേഷ്; ആശാ നാഥ് ഡെപ്യൂട്ടി മേയർ, നിർണായക പ്രഖ്യാപനം തിരക്കിട്ട ചർച്ചകൾക്കൊടുവിൽ
റീൽ ചിത്രീകരിക്കാൻ റെഡ് ലൈറ്റ് അടിച്ച് ട്രെയിൻ നിർത്തിച്ചു; രണ്ട് പ്ലസ് ടു വിദ്യാർഥികൾക്കെതിരെ കേസ്