ദുബായ് ഡ്രൈവിംഗ് ലൈസസ്; ഇനി പാര്‍ക്കിംഗ് ടെസ്റ്റും സ്മാര്‍ട്

Published : Nov 23, 2016, 06:53 PM ISTUpdated : Oct 05, 2018, 01:44 AM IST
ദുബായ് ഡ്രൈവിംഗ് ലൈസസ്; ഇനി പാര്‍ക്കിംഗ് ടെസ്റ്റും സ്മാര്‍ട്

Synopsis

സ്മാര്‍ട്ട് യാര്‍ഡ് സംവിധാനം വഴിയാണ് ഇത് സാധ്യമാക്കുന്നത്. പരീക്ഷാര്‍ത്ഥി മാത്രം ഇനി വാഹനത്തില്‍‍കയറിയാല്‍മതിയാകും. ഇദ്ദേഹം വാഹനം ഓടിച്ച് പാര്‍ക്ക് ചെയ്യുന്നത് ക്യാമറകളുടേയും സെന്‍സറുകളുടേയും സഹായത്തോടെ നിരീക്ഷിക്കുകയാണ് ചെയ്യുക. ഇരുപതോളം സെന്‍സറുകള്‍ഘടിപ്പിച്ച സ്മാര്‍ട്ട് വാഹനമാണ് പരീക്ഷയ്ക്ക് ഉപയോഗിക്കുക. യാര്‍ഡിലും നിരവധി സെന്‍സറുകള്‍ഉണ്ടായിരിക്കും. പാര്‍ക്കിംഗ് യാര്‍ഡില്‍അഞ്ച് നിരീക്ഷണ ക്യാമറകളും ഉണ്ടാകും. വാഹനത്തിനകത്തും നിരീക്ഷണ ക്യാമറകളുണ്ട്. ഈ ക്യാമറയിലെ രംഗങ്ങള്‍നിരീക്ഷിച്ചാണ് ഉദ്യോഗസ്ഥര്‍പരീക്ഷാര്‍ത്ഥിയുടെ ഡ്രൈവിംഗ് വിലയിരുത്തുക. ഡ്രൈവര്‍വരുത്തുന്ന പിഴവുകള്‍വ്യക്തമാക്കുന്ന ചിത്രങ്ങള്‍ കണ്‍ട്രോള്‍ടവറിലെ സ്ക്രീനില്‍തെളിയും.

വിരലടയാളം രേഖപ്പെടുത്തി പരിക്ഷാര്‍ത്ഥി തന്നെയാണെന്ന് ഉറപ്പു വരുത്തിയ ശേഷം മാത്രമാണ് ഈ സ്മാര്‍ട്ട് കാര്‍പ്രവര്‍ത്തിക്കുകയുള്ളൂ എന്ന പ്രത്യേകതയും ഉണ്ട്. ഒരു എക്സാമിനര്‍ക്ക് ഒരേ സമയം ഒന്നിലധികം ടെസ്റ്റുകള്‍നടത്താന്‍ കഴിയും എന്നതും പുതിയ സംവിധാനത്തിന്‍റെ സവിശേഷതയാണ്. അതുകൊണ്ട് തന്നെ കൂടുതല്‍പേര്‍ക്ക് കുറഞ്ഞ സമയത്തിനുള്ളില്‍പാര്‍ക്കിംഗ്  ടെസ്റ്റ് നടത്താനും സാധിക്കും.

ദുബായ് ഡ്രൈവിംഗ് സെന്‍ററില്‍സ്മാര്‍ട്ട് യാര്‍ഡ് സംവിധാനം ഇതിനകം സജ്ജീകരിച്ചിട്ടുണ്ട്. ജനുവരി മുതല്‍സ്മാര്‍ട്ട് ഡ്രൈവിഗ് ടെസ്റ്റ് നടത്താനാണ് ദുബായ് റോഡ്സ് ആന്‍റ് ട്രാന്‍സ്പോര്‍ട്ട് അഥോറിറ്റിയുടെ തീരുമാനം എന്നറിയുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല സ്വർണ്ണക്കൊള്ളയില്‍ ഇഡി അന്വേഷണത്തിനുള്ള നടപടികള്‍ തുടങ്ങി, ECIR രജിസ്റ്റർ ചെയ്യാൻ അനുമതി തേടി ഇഡി ഡയറക്ടറേറ്റിന് കത്തയച്ചു
നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസൻ അന്തരിച്ചു; 48 വർഷം നീണ്ട സിനിമാ ജീവിതത്തിന് വിട