ദുബായ് ഗ്ലോബല്‍ വില്ലേജ് ശ്രദ്ധേയമാകുന്നു

Web Desk |  
Published : Mar 11, 2017, 06:53 PM ISTUpdated : Oct 04, 2018, 06:55 PM IST
ദുബായ് ഗ്ലോബല്‍ വില്ലേജ് ശ്രദ്ധേയമാകുന്നു

Synopsis

ദുബായ്: വെള്ളത്തിലൂടെ കാഴ്ചകള്‍കണ്ട് നീങ്ങാനുള്ള അവസരം ദുബായിലെ ഗ്ലോബല്‍ വില്ലേജില്‍ ഒരുക്കിയിട്ടുണ്ട്. ഇവിടെ സജ്ജീകരിച്ചിരിക്കുന്ന ഇലക്ട്രിക് അബ്രയിലാണ് സന്ദര്‍ശകര്‍ക്ക് വെള്ളത്തിലൂടെ കാഴ്ചകള്‍കണ്ട് സഞ്ചരിക്കാനുള്ള അവസരം.

ദുബായ് ഗ്ലോബല്‍വില്ലേജില്‍കൃത്രിമമായി ഉണ്ടാക്കിയ ചെറിയ കനാലിലൂടെയാണ് അബ്ര സര്‍വീസ് നടത്തുന്നത്. ആറ് പേര്‍ക്ക് ഇരിക്കാവുന്ന ഇലക്ട്രിക് അബ്രയാണിത്. അബ്ര എന്ന് പറഞ്ഞാല്‍ചെറിയ ഒരു കടത്ത് തോണി തന്നെ. ദുബായ് റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അഥോറിറ്റിയാണ് ഈ സര്‍വീസ് നടത്തുന്നത്.

കനാലിലൂടെ അബ്രയില്‍ സഞ്ചരിച്ച് ഇരുവശത്തുമുള്ള ഗ്ലോബല്‍വില്ലേജിലെ കാഴ്ചകള്‍ കാണാനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്. രാത്രിയില്‍വര്‍ണ വിളക്കുകളുടെ പ്രകാശത്തില്‍കുളിച്ച് നില്‍ക്കുന്ന വിവിധ രാജ്യങ്ങളുടെ പവലിയനുകളും കണ്ട് കനാലിലൂടെ സഞ്ചരിക്കാം.  

ധാരാളം സന്ദര്‍ശകരാണ് അബ്രയിലെ സഞ്ചാരത്തിനായി എത്തുന്നത്. ആറ് ഇലക്ട്രിക് അബ്രകളാണ് സര്‍വീസ് നടത്തുന്നത്. അന്‍പത് ദിര്‍ഹമാണ് ഒരു അബ്ര മൊത്തത്തിലുള്ള വാടക.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇസ്രായേലിലെ സ്റ്റീൽ കോംപ്ലക്സ് ആക്രമിച്ച് ഇറാൻ, 'തങ്ങളുടെ സ്റ്റീൽ വ്യവസായ മേഖല ആക്രമിച്ചതിനുള്ള പ്രതികാരം'; ജറുസലേമിലെ വിശുദ്ധ കേന്ദ്രങ്ങൾ അടച്ചു
വയനാട് ദുരന്തബാധിതർക്കുള്ള ഭവനപദ്ധതിക്കായി കോൺഗ്രസ് വാങ്ങിയ ഭൂമിയിലേക്കുള്ള വഴിയിൽ ഡിവൈഎഫ്ഐ കുടിൽക്കെട്ടിയത് ഗുണ്ടായിസം, വിമർശിച്ച് സണ്ണി ജോസഫ്