യുഎഇ സന്ദര്‍ശക വിസയില്‍ വരുന്നവര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ്

Published : Oct 18, 2016, 06:42 PM ISTUpdated : Oct 05, 2018, 03:35 AM IST
യുഎഇ സന്ദര്‍ശക വിസയില്‍ വരുന്നവര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ്

Synopsis

സന്ദര്‍ശക വിസയില്‍ വരുന്നവര്‍ക്കും വിനോദസഞ്ചാരികള്‍ക്കും സമഗ്ര പരിരക്ഷയാണ് ഹോല്‍ത്ത് അതോറിറ്റി ലക്ഷ്യമിടുന്നതെന്ന് സാമ്പത്തിക വകുപ്പ് തലവന്‍ ഡോ.ഹൈദര്‍ അല്‍ യൂസഫ് വ്യക്തമാക്കി. പദ്ധതിയുടെ ആദ്യഘട്ടം അടുത്തവര്‍ഷം മധ്യത്തോടെ നിലവില്‍വരും. 

ഫെഡറല്‍ ആരോഗ്യ കേന്ദ്രങ്ങളുമായി സഹകരിച്ച് ഇതര എമിറേറ്റുകളില്‍ പദ്ധതി നടപ്പിലാക്കാനാണ് ആലോചിക്കുന്നത്. രാജ്യത്തു പ്രവേശിക്കുന്നവര്‍ക്ക് ആരോഗ്യ പരിരക്ഷ ഏറെ ഗുണം ചെയ്യുമെന്ന് ഹൈദര്‍ അഭിപ്രായപ്പെട്ടു. യുഎഇയില്‍ വരുന്ന വിനോദ സഞ്ചാരികളില്‍ ചിലര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുണ്ട്. 
എന്നാല്‍ എല്ലാവര്‍ക്കും ആരോഗ്യ സുരക്ഷയെന്നാണ് പുതിയ സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നത്. വിനോദ സഞ്ചാരികളെ ചികിത്സക്കായി സര്‍ക്കാര്‍ ആശുപത്രികളിലായിരിക്കും പ്രവേശിപ്പിക്കുക.

2008ലെ ഫെഡറല്‍ നിയമപ്രകാരം വിനോദ സഞ്ചാരികള്‍ക്ക് സൗജന്യ ചികിത്സ നല്‍കണമെന്ന് നിയമമുണ്ടെങ്കിലും സര്‍ക്കാര്‍ ആശുപത്രികളിലെ പരിമിതി മൂലം അടിയന്തര ശസ്ത്രക്രിയകളും അനുബന്ധ ചികിത്സകളും നടക്കാറില്ല. 

ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പദ്ധതിയില്‍ വിനോദസഞ്ചാരികള്‍ വരുന്നതോടെ ചികിത്സയ്ക്കു പ്രയാസം നേരിടില്ലെന്നും ഹെല്‍ത്ത് അതോറിറ്റിയുടെ സാമ്പത്തിക വകുപ്പ് തലവന്‍ ഡോ. ഹൈദര്‍ അല്‍ യൂസഫ് വ്യക്തമാക്കി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

87-ാം വയസ്സിൽ 37കാരിയിൽ മകൻ പിറന്നു, സന്തോഷ വാർത്ത അറിയിച്ച് പ്രശസ്ത ചിത്രകാരൻ
വെള്ളം കോരുന്നതിനിടെ അമ്മയുടെ കയ്യിൽനിന്ന് കിണറ്റിലേക്ക് വീണ് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം