
ദുബായ്: കഴിഞ്ഞ ആറ് മാസത്തിനിടെ ദുബായിലുണ്ടായ റോഡപകടങ്ങളില്‍ 76 പേര്‍ മരിച്ചു. ആകെ 1,250 അപകടങ്ങളാണ് നടന്നത്. വാഹനാപകടങ്ങളില്‍ 884 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
അശ്രദ്ധമായ ഡ്രൈവിംഗ്, വാഹനങ്ങള്‍ക്കിടയില്‍ മതിയായ അകലം പാലിക്കാതിരിക്കുക തുടങ്ങിയവയാണ് ഗുരുതരമായ വാഹനാപകടങ്ങള്‍ക്ക് കാരണമായി ദുബായ് പോലീസ് കണ്ടെത്തിയത്. കഴിഞ്ഞ വര്‍ഷം ഈ സമയം വരെ ദുബായില്‍ നടന്ന വാഹനാപകടങ്ങളില്‍ 77 പേര്‍ മരിച്ചിരുന്നു. തുടര്‍ന്ന്, ദുബായ് പോലീസ് ഒട്ടേറെ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. എന്നാല്‍, വാഹനാപകടം മൂലമുളള മരണത്തില്‍ മുന്‍ വര്‍ഷത്തെ ആപേക്ഷിച്ച് കുറവുണ്ടായില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam