വ്യാജ ബ്രാന്‍ഡ് ഷര്‍ട്ടുകള്‍ വില്‍ക്കുന്ന കടകളില്‍ റെയ്‍ഡ്

By Web DeskFirst Published Jan 9, 2018, 11:25 PM IST
Highlights

കൊച്ചി: പ്രമുഖ വസ്ത്ര നിർമ്മാതാക്കളുടെ വ്യാജ ഉത്പന്നങ്ങൾ വിറ്റ കോഴിക്കോട്ടെ മൊത്തവിരണ കേന്ദ്രത്തിൽ പൊലീസ് റെയ്ഡ് . അലൻസൊള്ളി , ലൂയി ഫിലിപ്പ്  തുടങ്ങിയ വിവിധ  ബ്രാൻഡുകളുടെ വ്യാജനാണ് മൂന്ന് കടകളിൽ വിൽപ്പന നടത്തിയിരുന്നത്.

കോഴിക്കോട് സെഞ്ച്വറി കോംപ്ലക്സിലെ ഇ. 2 ടീസ് , ചാനൽ 69, സെഞ്ച്വറി മാർക്കറ്റിംഗിലെ വീ വൺ മാർക്കറ്റിംഗ് എന്നീ കടകളിൽ നിന്നാണ്  ഷർട്ടുകൾ പിടികൂടിയത്.  . മൊത്ത വിൽപ്പന കേന്ദ്രങ്ങളിൽ   ബ്രാൻഡിന്‍റെ വ്യാജൻ വിൽക്കുന്നുവെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നിർമ്മാതാക്കളായ ആദിത്യ  ബിർളാ ഗ്രൂപ്പ്  നടത്തിയ സർവ്വെയിലാണ് കോഴിക്കോട്ടെ വിൽപ്പന കേന്ദ്രം കണ്ട് പിടിക്കുന്നത്.  തുടർന്ന് കസബ പൊലീസിൽ പരാതി നൽകി.

230ൽ അധികം ഷർട്ടുകളാണ് പിടിച്ചെടുത്തത്. 2000 രൂപക്ക് മുകളിൽ വിലയുളള ഷർട്ടകളുടെ വ്യാജന് 1100 ആണ് വിലയിട്ടിരുന്നത്.  പകർപ്പവവാശ നിയമത്തിലെ 51 എ വകുപ്പ് പ്രകാരം  വിൽപ്പനകാർക്കെതിരെ പൊലീസ് കേസ്സെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. നേരത്തെ കണ്ണൂരിൽ നിന്നും വ്യാപകമായി വ്യാജ  ബ്രാൻഡ് ഷർട്ടുകൾ പിടികൂടിയിരുന്നു. ബാംഗ്ലൂരിലെ മൊത്തവിതരണ കേന്ദ്രത്തിൽ നിന്നാണ് ഇവ എത്തിക്കുന്നതെന്നാണ് വിൽപ്പനകാർ അന്വേഷണ സംഘത്തിന് മൊഴി നൽകിയത്.വിൽപ്പനകാർക്കെതിരെ  നിയമപരമായി മുന്നോട്ട് പോകുമെന്ന് കന്പനി പ്രതിനിധി അറിയിച്ചു.



 

click me!