'അമ്മ' സമൂഹത്തിൻറെ മുന്നിൽ അപഹാസ്യരാവുന്നു: ഡിവൈഎഫ്ഐ

Web Desk |  
Published : Jun 28, 2018, 09:07 PM ISTUpdated : Oct 02, 2018, 06:44 AM IST
'അമ്മ' സമൂഹത്തിൻറെ മുന്നിൽ അപഹാസ്യരാവുന്നു: ഡിവൈഎഫ്ഐ

Synopsis

നടി ആക്രമിക്കപ്പെട്ട കേസിൽ പ്രതിയായ നടൻ ദിലീപിനെ പിന്തുണയ്ക്കുന്ന തരത്തിൽ സിനിമ അഭിനേതാക്കളുടെ സംഘടനയ്ക്കെതിരെ ഡിവൈഎഫ്ഐ

തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസിൽ പ്രതിയായ നടൻ ദിലീപിനെ പിന്തുണയ്ക്കുന്ന തരത്തിൽ സിനിമ അഭിനേതാക്കളുടെ സംഘടനയ്ക്കെതിരെ ഡിവൈഎഫ്ഐ. സമൂഹത്തിന് തെറ്റായ സന്ദേശം നൽകുന്നതാണ്. പ്രസ്തുത നിലപാട് ‘അമ്മ’ തിരുത്തണമെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു. നടിക്കുനേരെ ആക്രമണം ഉണ്ടായ സമയത്ത് തന്നെ ഈ വിഷയത്തിൽ ഡി.വൈ.എഫ്.ഐ ഉറച്ച നിലപട് സ്വീകരിച്ചിരുന്നു. 

എറണാകുളത്ത് ഡി.വൈ.എഫ്.ഐ നേതൃത്വത്തിൽ യുവജന സംഗമം സംഘടിപ്പിച്ച് നടിക്ക് ഐക്യദാർട്യം പ്രഖ്യാപിച്ചിരുന്നു. ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണ നൽകുകയാണ് ജനാധിപത്യ സമൂഹത്തിന്റെ കടമ. ആ കടമ ഏറ്റെടുത്തുകൊണ്ട് മുന്നോട്ട് പോകുന്ന ‘വുമൺ ഇൻ സിനിമ കളക്ടീവ് ’ പ്രവർത്തകരുടെ നിലപാട് സ്വാഗതാർഹമാണ്. നടിയുടെ സഹപ്രവർത്തകർക്കും അമ്മ സംഘടനയ്ക്കും നടിയെ പിന്തുണയ്ക്കാൻ ഉത്തരവാദിത്വമുണ്ട്. 

ഇത് മറന്നുകൊണ്ട് മുന്നോട്ട് പോകുന്ന അമ്മ സംഘടന സമൂഹത്തിൻറെ മുന്നിൽ അപഹാസ്യരാവുകയാണ്. ഈ നിലപാട് തിരുത്താൻ തയ്യാറായില്ലെങ്കിൽ കേരളീയ സമൂഹത്തിൻറെ ശക്തമായ പ്രതിഷേധത്തിന് സാക്ഷിയാകേണ്ടിവരുമെന്നും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എസ്ഐആറിൽ വോട്ടർ പട്ടികയിൽ നിന്ന് പേര് വെട്ടിയോ? വോട്ട് തിരികെ ചേർക്കാൻ അവസരമൊരുക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ
ബിജെപിയിലേക്ക് ഒഴുകിയെത്തിയത് കോടികൾ, ഇലക്ടറൽ ബോണ്ട് നിരോധനം ബാധിച്ചേയില്ല; കോണ്‍ഗ്രസ് അടുത്തെങ്ങുമില്ല, കണക്കുകൾ അറിയാം