വയലാര്‍ അവാര്‍ഡ് ഇ സന്തോഷ് കുമാറിന്; 'തപോമയിയുടെ അച്ഛൻ' എന്ന കൃതിക്ക് പുരസ്കാരം

Published : Oct 05, 2025, 12:22 PM ISTUpdated : Oct 05, 2025, 12:37 PM IST
WAYALAR AWARD

Synopsis

വയലാര്‍ രാമവര്‍മ സാഹിത്യ പുരസ്കാരം ഇ സന്തോഷ് കുമാറിന്

തിരുവനന്തപുരം: 49ാമത് വയലാര്‍ രാമവര്‍മ സാഹിത്യ പുരസ്കാരം പ്രഖ്യാപിച്ചു. ഇ സന്തോഷ് കുമാര്‍ ആണ് പുരസ്കാരത്തിന് അര്‍ഹനായിരിക്കുന്നത്. ‘തപോമയിയുടെ അച്ഛൻ’ എന്ന കൃതിക്കാണ് പുരസ്കാരം. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ശിൽപവും അടങ്ങുന്നതാണ് അവാര്‍ഡ്. വലിയ സന്തോഷമെന്ന് സന്തോഷമെന്ന് അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. ‘ഏറ്റവും പ്രധാനപ്പെട്ട അവാര്‍ഡാണ്. വലിയ എഴുത്തുകാര്‍ ഇതിന് മുൻപ് വാങ്ങിയ അവാര്‍ഡല്ലേ? വളരെ സന്തോഷം. പുരസ്കാരങ്ങള്‍ പ്രചോദനമാണ്, അതുപോലെ തന്നെ ഉത്തരവാദിത്വം കൂടിയാണ്.’ സന്തോഷ് കുമാര്‍ പറഞ്ഞു.

നോവലിലും ചെറുകഥയിലും വളരെ മികച്ച സംഭാവനകളാണ് ഇ സന്തോഷ് കുമാര്‍ നൽകിയിട്ടുള്ളത്. 2006ലാണ് ആദ്യത്തെ ചെറുകഥാ സമാഹരം പ്രസിദ്ധീകരിച്ചത്. നിരവധി അംഗീകാരങ്ങളും പുരസ്കാരങ്ങളും ഇ സന്തോഷ് കുമാറിനെ തേടിയെത്തിയിട്ടുണ്ട്. 2012ൽ അന്ധകാരനഴി എന്ന കൃതി മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാദമി നേടി. അദ്ദേഹത്തിൻ്റെ ഏറ്റവും പുതിയ നോവലാണ് തപോമയിയുടെ അച്ഛൻ. 2024 ലാണ് ഈ പുസ്തകം പുറത്തിറക്കിയത്. ഒക്ടോബര്‍ 27 ന് തിരുവനന്തപുരത്ത് വെച്ച് പുരസ്കാരം സമ്മാനിക്കും.

 

 

PREV
Read more Articles on
click me!

Recommended Stories

ദേശീയപാത ഇടിഞ്ഞു താഴ്ന്ന സംഭവം; ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ യോഗം ചേരും, വിവിധ വകുപ്പിൽ നിന്നുള്ള ഉദ്യോഗസ്ഥരും പങ്കെടുക്കും
പരാതിക്കാരിയെ അപമാനിച്ച കേസ്; രാഹുൽ ഈശ്വറിന്‍റെ ജാമ്യ ഹർജിയിൽ വാദം തുടരും, അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ