അങ്കമാലി-ശബരി പാതക്കെതിരെ ഇ ശ്രീധരന്‍

Published : Jan 09, 2017, 08:06 AM ISTUpdated : Oct 04, 2018, 07:32 PM IST
അങ്കമാലി-ശബരി പാതക്കെതിരെ ഇ ശ്രീധരന്‍

Synopsis

തിരുവനന്തപുരം: നിര്‍ദ്ദിഷ്‌ട  അങ്കമാലി ശബരി റെയില്‍പാതക്കെതിരെ സംസ്ഥാന സര്‍ക്കാരിന്‍റെ റെയില്‍വെ ഉപദേശകസ്ഥാനം വഹിക്കുന്ന ഇ ശ്രീധരന്‍. പദ്ധതി ബാധ്യതയാകുമെന്നും അതിനാല്‍ ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ഇ ശ്രീധരന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കത്തയച്ചു. കത്തിന്റെ പകര്‍പ്പ് ഏഷ്യാനെറ്റ് ന്യൂസിന് കിട്ടി.

വര്‍ഷങ്ങളായി മുടങ്ങിക്കിടന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാന്‍ സംസ്ഥാനവും റെയില്‍വെയും സംയുക്ത കമ്പനി രൂപീകരിച്ച് മുന്നോട്ട് പോകുന്നതിനിടെയാണ് വിലങ്ങ് തടിയായി ഇ ശ്രീധരന്റെ നിലപാട്. കഴിഞ്ഞ കാല്‍ നൂറ്റാണ്ടായി കേരളം കാത്തിരിക്കുന്ന ശബരി പാത. മലയോര മേഖലയുടെ വികസന സ്വപ്നം .കേരളത്തിന്റെ റെയില്‍വെ വികസനത്തിന് വന്‍ മുതല്‍കൂട്ടാകുമായിരുന്ന പാത അനിശ്ചിതമായി വൈകുന്നതിലെ ആശങ്കയാണ് റോവിംഗ് റിപ്പോര്‍ട്ടര്‍ പങ്കുവച്ചത്.

ഇ ശ്രീധരന്‍ കേന്ദ്ര റെയില്‍വെ മന്ത്രിക്കയച്ച കത്തിന്റെ ഉള്ളടക്കം ശബരി പാതയെ കുറിച്ചാണ്. പാത സംസ്ഥാന സര്‍ക്കാറിനും റെയില്‍വെക്കും തീരാനഷ്‌ടമാകുമെന്നാണ് ശ്രീധരന്റെ തടസവാദം.പ്രധാനമന്ത്രി നേരിട്ട് നിരീക്ഷിക്കുന്ന പത്ത് പദ്ധതികളിലൊന്നായി ശബരി പാത മാറിയതു പോലും അത്ഭുതമാണ്. 25 വര്‍ഷം മുന്‍പ് കണക്കാക്കിയ 550 കോടിയുടെ  പദ്ധതി ചെലവ് ഇപ്പോള്‍ 2600 കോടിയായി.

സംയുക്ത സംരഭമായി നടപ്പാക്കുന്ന പദ്ധതിക്ക് കേരളം കണ്ടെത്തേണ്ടത് 1300 കോടി രൂപ.ഇത്ര തുക മുടക്കുമ്പോള്‍ പ്രതീക്ഷിക്കുന്ന വരുമാനം പദ്ധതിയില്‍ നിന്ന് ഉണ്ടാകില്ല.ട്രെയിനില്‍ കയറാന്‍ ആളില്ലാത്ത അവസ്ഥപോലുമുണ്ടാകും. ശബരിമല തീര്‍ത്ഥാടര്‍ക്ക് പാത ഒരിക്കലും ഉപകാരപ്പെടില്ലെന്നും ഉദ്ദേശിച്ച വരുമാനം കിട്ടില്ലെന്നും ഇ ശ്രീധരന്‍ പറയുന്നു. മാത്രമല്ല പച്ചപ്പ് നിറഞ്ഞ പരിസ്ഥിതിക്കും ദോഷം ചെയ്യും.

മുടങ്ങിക്കിടന്ന നിര്‍മ്മാണ പ്രവര്‍ത്തങ്ങള്‍ വീണ്ടും തുടങ്ങാന്‍ തിരക്കിട്ട ശ്രമങ്ങള്‍ക്കിടെ ഇ ശ്രീധരന്റെ  അപ്രതീക്ഷിത നീക്കം സര്‍ക്കാര്‍ വൃത്തങ്ങളെയും അങ്കലാപ്പിലാക്കി. പ്രത്യേകിച്ചും ബജറ്റ് പ്രഖ്യാപനം പ്രതീക്ഷിച്ചിരിക്കുന്ന കേരളത്തിന് കത്ത് തിരിച്ചടിയാകുമോ എന്നാണ് ആശങ്ക.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

കേരളത്തിൻ്റെ വികസനത്തിന് കേന്ദ്ര സർക്കാർ എല്ലാം ചെയ്തു, എന്നാൽ ജനങ്ങൾക്ക് നൽകിയ പണം സംസ്ഥാന സർക്കാർ കട്ടുമുടിച്ചെന്ന് നരേന്ദ്ര മോദി
കേരളത്തിൽ ബിജെപി എ ടീമായി മാറുകയാണ്, രണ്ട് മുന്നണികളും ഭയക്കുന്നത് ബിജെപിയെ; പാലക്കാട് ഡീൽ ആരോപണത്തിൽ പ്രതികരിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദി