എടപ്പാള്‍ തിയേറ്റര്‍ ഉടമയുടെ അറസ്റ്റ്: നിയമസഭയിൽ ബഹളം, പ്രതിപക്ഷം ഇറങ്ങിപ്പോയി

Web Desk |  
Published : Jun 05, 2018, 10:53 AM ISTUpdated : Jun 29, 2018, 04:04 PM IST
എടപ്പാള്‍ തിയേറ്റര്‍ ഉടമയുടെ അറസ്റ്റ്: നിയമസഭയിൽ ബഹളം, പ്രതിപക്ഷം ഇറങ്ങിപ്പോയി

Synopsis

കേസിൽ ഉന്നത ഇടപെടൽ ഉണ്ടെന്നു ചെന്നിത്തല

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തീയേറ്ററില്‍ വച്ച് പീഡിപ്പിച്ച കേസില്‍ തിയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്തതിനെതിരെ നിയമസഭയില്‍ ബഹളം. കേസിൽ ഉന്നത ഇടപെടൽ ഉണ്ടെന്നു ചെന്നിത്തല ആരോപിച്ചു. ഉടമയെ അറസ്റ്റ് ചെയ്തത് എന്തിനു എന്നു സർക്കാർ  വ്യക്‌തമാകണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയുടെ മറുപടിയില്‍ തൃപ്തരാകാതെ പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. പീഡനം നടന്നാൽ പുറത്തു അറിയിക്കരുത് എന്ന സന്ദേശം ആണ്  ഈ നടപടിയിലൂടെ സർക്കാർ നൽകിയതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. 

പെട്രോൾ ഡീസൽ വില വർധനയെ കുറിച്ചുള്ള പ്രതിപക്ഷ നേതാവിന്‍റെ ചോദ്യത്തിനു ഇടയിൽ സ്പീക്കർ ഇടപെട്ടതിനെ തുടർന്നും നിയമസഭയിൽ ബഹളമുണ്ടായി. പ്രതിപക്ഷ എംഎൽഎമാർ ചോദ്യം ചോദിക്കുമ്പോൾ സ്പീക്കർ അസഹിഷ്ണുത പ്രകടിപ്പിക്കുകയാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ജീവനക്കാർക്ക് മർദ്ദനം, ഒപിയുടെ വാതിൽ തല്ലിപ്പൊളിച്ച് രോഗിക്കൊപ്പമെത്തിയ യുവാവ്, കൊലക്കേസ് പ്രതി അറസ്റ്റിൽ
വാളയാര്‍ ആള്‍ക്കൂട്ടക്കൊല; റാം നാരായൺ ബഗേലിന്റെ മൃതദേഹം നാട്ടിൽ എത്തിക്കുമെന്ന് തൃശൂർ ജില്ലാ കളക്ടർ