ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് തുടര്‍വിദ്യാഭ്യാസം; 'സമന്വയ' പദ്ധതിയുമായി സര്‍ക്കാര്‍

By Web DeskFirst Published Jan 29, 2018, 7:48 AM IST
Highlights

തിരുവനന്തപുരം: സംസ്ഥാനത്തെ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് തുടര്‍വിദ്യാഭ്യാസം നല്‍കാന്‍ പ്രത്യേക പദ്ധതിയുമായി സര്‍ക്കാര്‍. പാതി വഴിയില്‍ പഠനം മുടങ്ങിയവര്‍ക്ക് ഇനി സര്‍ക്കാരിന്റെ സമന്വയ തുടര്‍വിദ്യാഭ്യാസ കേന്ദ്രം വഴി പഠനം പൂര്‍ത്തിയാക്കാം. ട്രാന്‍സ്ജെന്‍ഡേഴ്സിന്‍റെ വിദ്യാഭ്യാസത്തിനായി  സാക്ഷരതാ മിഷനുമായി സഹകരിച്ച് ജില്ലകള്‍ തോറും വിദ്യാഭ്യസ കേന്ദ്രങ്ങള്‍ തുടങ്ങി. സ

മൂഹത്തിന്റെ മുഖ്യധാരയിലേക്ക് ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെയും എത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. സാക്ഷരാത മിഷന്റെ നാല് ഏഴ് പത്ത് ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങളിലാണ് ക്ലാസ്. പത്താം ക്ലാസില്‍ ഒന്‍പത് വിഷയങ്ങളും ഹയര്‍ സെക്കന്‍ഡറിയില്‍ ആറു വിഷയങ്ങളുമാണ് ഉള്ളത്. ഞാറാഴ്ച തോറും എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ക്ലാസ് നടക്കും.

ആദ്യം വര്‍ഷം ജില്ലയിലാണ് പദ്ധതി തുടങ്ങിയത്. എല്ലാ വിഭാഗങ്ങളിലുമായി 145 ട്രാന്‍സ്ജന്‍ഡേഴ്‌സ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത് കഴിഞ്ഞു. പ്രത്യേക ക്ലാസുകള്‍ എടുക്കാന്‍ 45 അധ്യാപകരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.


 

click me!