
തിരുവനന്തപുരം: സിപിഎം നേതാവ് എളമരം കരീം, സിപിഐ നേതാവ് ബിനോയ് വിശ്വം, കേരള കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ മാണി എന്നിവര്‍ രാജ്യസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. പി.ജെ.കുര്യന്‍(കോണ്‍ഗ്രസ്),ജോയ് തോമസ് (കേരള കോണ്‍ഗ്രസ്(എം), സിപി നാരായണന്‍(സിപിഎം) എന്നിവര്‍ വിരമിക്കുന്ന ഒഴിവിലാണ് ഇവര്‍ മൂന്ന് പേരും രാജ്യസഭയിലെത്തുന്നത്.
ആകെയുള്ള മൂന്ന് ഒഴിവിലേക്കും മൂന്ന് പേര്‍ മാത്രമേ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചുള്ളൂ എന്നതിനാല്‍ വോട്ടെടുപ്പ് ഇല്ലാതെ തന്നെ ഇവരും രാജ്യസഭാ അംഗത്വം നേടുകയായിരുന്നു. പാര്‍ലമെന്റിന്റെ അടുത്ത സമ്മേളനത്തില്‍ ഇവരുടെ സത്യപ്രതിജ്ഞ ചെയ്യും.
2018 ജൂലൈ രണ്ട് വരെ മൂന്ന് പേര്‍ക്കും കാലാവധിയുണ്ടാവും. രാജ്യസഭയില്‍ ഒന്‍പത് സീറ്റുകളാണ് കേരളത്തിനുള്ളത്.അവശേഷിക്കുന്ന ആറ് സീറ്റുകളില്‍ ഇനി മൂന്നെണ്ണം 2021-ല്‍ ഒഴിവ് വരും.
കെകെ രാഗേഷും വയലാര്‍ രവിയും പിവി അബ്ദുള്‍ വഹാബുമാണ് 2021 ഏപ്രിലില്‍ വിരമിക്കുന്നത്. എ.കെ.ആന്റണി, കെ.സോമപ്രസാദ്, എം.പി.വീരേന്ദ്രകുമാര്‍ എന്നിവര്‍ 2022 ഏപ്രിലില്‍ വിരമിക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam