ക്രിമിനല്‍ കേസ്:  ആജീവനാന്ത വിലക്ക് വേണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍

Published : Mar 20, 2017, 02:17 PM ISTUpdated : Oct 05, 2018, 02:34 AM IST
ക്രിമിനല്‍ കേസ്:  ആജീവനാന്ത വിലക്ക് വേണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍

Synopsis

ദില്ലി:  ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെട്ടവര്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തുന്നതിനെ അനുകൂലിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീംകോടതിയില്‍ സത്യവാംങ്മൂലം നല്‍കി. ബി.ജെ.പി നേതാവ് അശ്വനി ഉപാദ്ധ്യായ നല്‍കിയ പൊതുതാല്പര്യ ഹര്‍ജിയിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സത്യവാംങ്മൂലം നല്‍കിയത്. 

കേസ് വേഗത്തില്‍ തീര്‍പ്പാക്കണമെന്ന ഹര്‍ജിക്കാരന്റെ ആവശ്യത്തെയും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പിന്തുണച്ചു. ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെട്ടാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് നിലവില്‍ ആറുവര്‍ഷത്തേക്കാണ് വിലക്കുള്ളത്. ചീഫ് ജസ്റ്റിസ് ജെ.എസ്.കെഹാര്‍ അദ്ധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പട്രോളിംഗ് നടത്തിയ പൊലീസ് കണ്ടത് കടയ്ക്ക് മുമ്പിലെ ആൾക്കൂട്ടം; പിന്നാലെ നാലുപേർ അറസ്റ്റിൽ, പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു
ചീഫ് സെക്രട്ടറിയുടെ പെൻഷൻ മുൻകൂർ അനുവദിച്ചു; ജയതിലക് വിരമിക്കുക ജൂൺ 30ന്, ഉത്തരവിറങ്ങിയത് ഏപ്രിൽ 28ന്; അസാധാരണ തിടുക്കമുണ്ടായെന്ന് വിമർശനം