വോട്ടിങ് യന്ത്രങ്ങളില്‍ കൃത്രിമം നടത്താമെന്ന വെല്ലുവിളി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഏറ്റെടുക്കുന്നു

Published : May 20, 2017, 02:16 AM ISTUpdated : Oct 05, 2018, 12:51 AM IST
വോട്ടിങ് യന്ത്രങ്ങളില്‍ കൃത്രിമം നടത്താമെന്ന വെല്ലുവിളി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഏറ്റെടുക്കുന്നു

Synopsis

ദില്ലി: ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തില്‍ കൃത്രിമം നടത്താന്‍ കഴിയുമെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ വെല്ലുവിളി ഏറ്റെടുത്ത് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. വിശ്വാസ്യത ഉറപ്പ് വരുത്താന്‍, ഇലക്ട്രോണിക് വോട്ടിങ് മെഷീന്റെയും വോട്ടിന് തെളിവായി സ്ലിപ്പ് നല്‍കുന്ന വി.വി പാറ്റിന്റേയും പ്രവര്‍ത്തന രീതി തെരഞ്ഞെടുപ്പ്  കമ്മീഷന്‍  വിശദീകരിക്കും. 

നേരത്തെ ആം ആദ്മി പാര്‍ട്ടി അടക്കമുള്ളവ ഉന്നയിച്ച ആരോപണങ്ങള്‍ തള്ളിയ കമ്മീഷന്‍, വോട്ടിങ് യന്ത്രത്തിന്റെ വിശ്വാസ്യത തെളിയിക്കാനുള്ള നടപടികളുമായി മുന്നോട്ട് പോവുകയാണ്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നസീം സെയ്ദിയും ഉദ്യോഗസ്ഥരും ഇന്ന് ദില്ലിയില്‍ മാധ്യമങ്ങളെ കാണും. പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് വോട്ടിങ് യന്ത്രത്തിന്റെ വിശ്വാസ്യത പരീക്ഷിക്കാനുള്ള ഹാക്കത്തോണിന്റെ തീയതിയും ഇന്ന് നിശ്ചയിക്കും. വോട്ട് ആര്‍ക്കു ചെയ്തെന്ന് വ്യക്തമാക്കുന്ന സ്ലിപ് കിട്ടുന്ന വി.വി പാറ്റ് മെഷീനുകളായിരിക്കും അടുത്ത തെരഞ്ഞെടുപ്പ് മുതല്‍ രാജ്യത്ത് ഉപയോഗിക്കുകയെന്ന് കമ്മീഷന്‍ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എറണാകുളത്ത് വിഡി സതീശന് വമ്പന്‍ സ്വീകരണം; നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയത് നൂറ് കണക്കിന് യുഡിഎഫ് പ്രവര്‍ത്തകര്‍
ട്രംപ് മടങ്ങി, ഷി ജിൻപിങ് ഇനി യുഎസിലേക്ക്; സെപ്റ്റംബർ 24ന് വൈറ്റ് ഹൗസ് സന്ദർശിക്കും