
ഉല്‍സവങ്ങളിലും സര്‍ക്കസുകളിലും ആനകളെ ഉപയോഗിക്കുന്നത് നിരോധിക്കണമെന്ന് കേന്ദ്ര മൃഗസംരക്ഷണ ബോര്‍ഡ്. തൃശൂര്‍ പൂരം, ജയ്പൂരിലെ ആന ഉല്‍സവം, ഗോവയിലെ ആന സവാരി അടക്കമുള്ളവയില്‍ ആനകള്‍ പീഡിപ്പിക്കപ്പെടുന്നുവെന്ന് ബോധ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തിലാണ് കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന് റിപ്പോർട്ട് നൽകിയത്. പൂണെയില്‍ റാംബോ സര്‍ക്കസില്‍ നിന്ന് ചാടിപ്പോയ ആന മൂന്നു മണിക്കൂറോളം നഗരത്തെ പരിഭ്രാന്തിയിലാക്കിയതിന്‍റെ പശ്ചാത്തലത്തിലാണ് മൃഗസംരക്ഷണവകുപ്പ് സര്‍ക്കാരിന് ശുപാര്‍ശ കൈമാറിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam