
തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ശീവേലി എഴുന്നള്ളത്തിനിടെ ഇടഞ്ഞ ആനയുടെ കുത്തേറ്റ പാപ്പാൻ മരിച്ചു. മൂന്ന് ആനകളാണ് ഇടച്ചത്. ആനയുടെ കുത്തേറ്റ് സുഭാഷ് എന്ന പാപ്പാനാണ് മരിച്ചത്. ഒരു മണിക്കൂര്‍ നേരത്തെ പരിശ്രമത്തിനൊടുവിലാണ് ആനകളെ തളച്ചത്
രാവിലെ ഏഴ് മണിക്ക് ശീവേലിക്കിടെയാണ് തിടമ്പേറ്റിയിരുന്ന ശ്രീകൃഷ്ൺ എന്ന ആന ഇടഞ്ഞത്. ഇതോടെ തിടമ്പിനൊപ്പം ആനപ്പുറത്തുണ്ടായിരുന്ന പാപ്പാൻ സുഭാഷും കീഴ് ശാന്തിയും നിലത്തു വീണു. വയറില്‍ ആനയുടെ കുത്തേറ്റ സുഭാഷിനെ ഉടൻ ആുപത്രിയിലെത്തിച്ചു. ഇയാളെ ശാസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശ്രീകൃഷ്ണന്‍ എന്ന ആനയ്ക്ക് തൊട്ടുപിറകിലുണ്ടായിരുന്ന രവികൃഷ്ണൻ ,ഗോപീകൃഷ്ൻ എന്നീ ആനകളും ഇടഞ്ഞു.
ഞായറാഴ്ചയായതിനാല്‍ വൻ ഭക്തജനതിരക്കാണ് ക്ഷേത്രത്തില്‍ ഉണ്ടായിരുന്നത്. തിക്കിലും തിരക്കിലും രണ്ട് പേര്‍ക്ക് പരുക്കേറ്റു. ഇവരുടെ നില ഗുരുതരമല്ല. ആനകള്‍ ഇടഞ്ഞ ഉടൻ ഭക്തജനങ്ങളെ ക്ഷേത്രത്തിന് പുറത്തെത്തിക്കാനായത് വലിയ അപകടം ഒഴിവാക്കി. തുടര്‍ന്ന് ഒരു മണിക്കൂറ്‍ നേരത്തെ പരിശ്രമത്തിനൊടുവിലാണ് മൂന്നു ആനകളെയും തളയ്ക്കാനായത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam