
മോസ്കോ: ലോകകപ്പ് ഫുട്ബോളിന്‍റെ വരവോടെ റഷ്യക്കാരി എലിസബേത്ത് ലെവനോവയുടെ ജീവിതം തന്നെ മാറി മറിഞ്ഞിരിക്കുകയാണ്. ഫിഫയുടെ സൂപ്പര്‍ഫാൻ പുരസ്കാരമെന്ന ബഹുമതി സ്വന്തമാക്കിയ എലിസബേത്താണ് ഫുട്ബോൾ ലോകത്തെ പുതിയ താരം.
ലോകകപ്പിനായി സമാരയിൽ പുതിയ സ്റ്റേഡിയത്തിന്‍റെ പണികൾ തുടങ്ങുമ്പോൾ എത് എന്തിന് വേണ്ടിയാണെന്ന് പോലും എലിസബത്ത് ലവനോവയ്ക്ക് അറിയുമായിരുന്നില്ല. എന്തിന് സ്വന്തം നാട്ടിലെ ഏതെങ്കിലുമൊരു ഫുട്ബോൾ താരത്തിന്‍റെ പേരുപോലും ലവനോയ്ക്ക് അറിയില്ലായിരുന്നു. പക്ഷേ എന്നോ ഒരിക്കൽ ആര്‍സനലിന്‍റെ ചിലിയൻ താരം അലക്സിസ് സാഞ്ചേഴ്സിനെ ടിവിയിൽ കണ്ടതോടെ എലിസബത്ത് തീരുമാനിച്ചു. കാൽപ്പന്ത് കളി പഠിച്ചിട്ട് തന്നെ കാര്യം. അങ്ങനെയാണ് എലിസബേത്ത് ഫുട്ബോൾ ശ്രദ്ധിച്ചു തുടങ്ങിയത്.
അങ്ങനെയിരിക്കെയാണ് ലോകകപ്പ് ആവേശത്തിലേക്ക് റഷ്യ കൂപ്പുകുത്തിയത്, ഒപ്പം ലവനോവയും. ലോകകപ്പ് മത്സരങ്ങൾ കണ്ട് നടക്കുന്നതിനിടെയാണ് സമാരയിൽ ഫുട്ബോൾ ഫാൻ തെരഞ്ഞെടുപ്പ് ഫിഫ നടത്തിയത്. എലിസബത്തും അരക്കൈ നോക്കാനുറച്ചു. അവസാന റൗണ്ടിലെത്തിയ 5 പേരിൽ ഒരാൾ എലിസബേത്തായിരുന്നു. ഏക വനിതയും. ഫിഫയ്ക്ക് പക്ഷേ സംശയമുണ്ടായില്ല. സമാരയിലെ സൂപ്പര്‍ ഫുട്ബോൾ ഫാൻ എലിസബേത്ത് ലവനോവ തന്നെ.
ഓരോ ഫുട്ബോൾ മത്സരത്തിനുവേണ്ടിയും വലിയ തയ്യാറെടുപ്പുകളാണ് എലിസബത്ത് നടത്തുന്നത്. ധരിക്കുന്ന വേഷത്തിലും നഖത്തിലും വരെ ഫുട്ബോൾ ആവേശം കൊണ്ടുവരും. സമാരയിലെ എല്ലാ മത്സരങ്ങളും കാണാൻ എലിസബത്തുണ്ടാകും. പിന്നെ സെമിയും ഫൈനൽ മത്സവും കാണാൻ , ഫിഫ സൂപ്പര്‍ഫാനായി.
വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യുക
https://www.reuters.com/video/2018/06/17/samara-super-fan-dresses-up-to-celebrate?videoId=436836854
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam