ഏനാത്ത് പാലം തകര്‍ന്ന സംഭവം വിജിലന്‍സ് അന്വേഷിക്കും

By Web DeskFirst Published Mar 29, 2017, 9:18 AM IST
Highlights

കൊല്ലം: ഏനാത്ത് പാലം തകര്‍ന്ന സംഭവം പോലീസിന്റെ വിജിലന്‍സ് വിഭാഗം അന്വേഷിക്കുമെന്ന് മന്ത്രി ജി.സുധാകരന്‍. പൊതുമരാമത്ത് വകുപ്പിന്റെ വിജിലന്‍സ് വിഭാഗം അന്വേഷിച്ച് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. 

പാലം തകര്‍ന്നതിന് കാരണമായി പാറയുടെ പുറത്ത് തൂണുകള്‍ ശരിയായി ഉറപ്പിച്ചിട്ടില്ല, നിര്‍മാണ സമയത്ത് എന്‍ജിനിയര്‍മാരുടെ ജാഗ്രതയോടെയുള്ള മേല്‍നോട്ടം ഉണ്ടായിട്ടില്ല, കരാറുകാരന്റെ നിരുത്തവാദിത്വം തുടങ്ങിയവ പൊതുമരാമത്തിന്റെ വിജിലന്‍സ് വിഭാഗം കണ്ടെത്തി. ഇതേ തുടര്‍ന്നാണ് പോലിസ് വിജിലന്‍സിന് അന്വേഷണം കൈമാറിയത്. 

ആദ്യഘട്ടത്തില്‍ തന്നെ ടില്‍റ്റിങ് ഉണ്ടായിട്ടുണ്ട്. ശക്തമായ മണല്‍വാരല്‍ കാരണം 5 മീറ്റര്‍ വരെ മണ്ണ് കവചം ഒലിച്ചുപോയി സരക്ഷണം നഷ്ടപ്പെട്ടു . ഇതിനു കാരണക്കാരായ മണല്‍ മാഫിയയെ കണ്ടെത്തണം. പൊതുമുതല്‍ നശിപ്പിക്കുന്നതിന് കാരണക്കാരായവരെ കണ്ടെത്തി സിവിലായും ക്രിമിനലായും ശിക്ഷ നടപടി സ്വീകരിക്കണം. ഇതുകൂടാതെ മറ്റ് പല കാരണങ്ങള്‍ തകര്‍ച്ചക്ക് ഉണ്ടായിരിക്കാമെന്നും വിജിലന്‍സ് റിപ്പോര്‍ട്ട് പറയുന്നു.

ഇക്കാര്യങ്ങള്‍ വിശദമായി പരിശോധിക്കുന്നതിനും അന്വഷിച്ച് കുറ്റക്കാരെ കണ്ടെത്തുന്നതിനുമാണ് മന്ത്രി നിര്‍ദേശം നല്‍കിയിട്ടുള്ളത്. ഇതിനിടെ താല്‍കാലിക ബെയ് ലി പാലം നിര്‍മാണം സൈന്യം പൂര്‍ത്തിയാക്കി അടുത്തമാസം 15നകം ഗതാഗതത്തിന് തുറന്നുകൊടുക്കുമെന്നും മന്ത്രി അറിയിച്ചു. പ്രധാന പാലം ഓഗസ്റ്റ് മാസം അവസാനത്തോടെ സഞ്ചാരയോഗ്യമാകുമെന്നാണ് പ്രതീക്ഷ. 
 

click me!