സഹകരണബാങ്കുകളില്‍ പരിശോധന; തിരിമറി കണ്ടെത്തിയില്ല

Web Desk |  
Published : Dec 21, 2016, 02:40 PM ISTUpdated : Oct 05, 2018, 04:07 AM IST
സഹകരണബാങ്കുകളില്‍ പരിശോധന; തിരിമറി കണ്ടെത്തിയില്ല

Synopsis

തിരുവനന്തപുരം: സംസ്ഥാനത്തെ നാല് ജില്ലാ സഹകരണബാങ്കുകളില്‍ എന്‍ഫോഴ്‌സ്‌മെന്റ് പരിശോധന നടത്തി. കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, കൊല്ലം ജില്ലാ സഹകരണബാങ്കുകളിലാണ് എന്‍ഫോഴ്‌സ്‌മെന്റ് പരിശോധന നടത്തിയത്. സി ബി ഐ നബാര്‍ഡ് ഉദ്യോഗസ്ഥരും പരിശോധനകളില്‍ പങ്കെടുത്തു. നോട്ട് നിരോധനത്തിന് ശേഷം നടന്ന നിക്ഷേപങ്ങളാണ് പരിശോധിച്ചത്. കാര്യമായൊന്നും കണ്ടെത്താനായില്ലെന്ന് ഉദ്യോഗ്‌സഥര്‍ അറിയിച്ചു.

കൊല്ലം ജില്ലാ സഹകരണ ബാങ്കില്‍ സി.ബി.ഐ ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്. സിബി.ഐ തിരുവനന്തപുരം യൂണിറ്റിലെ ഉദ്യോഗസ്ഥരാണ് ബാങ്ക് രേഖകള്‍ പരിശോധിച്ചത്. വൈകുന്നേരം അഞ്ചരയ്ക്ക് തുടങ്ങിയ പരിശോധന ഒരു മണിക്കൂറിലധികം നീണ്ടു നിന്നു. നോട്ട് പിന്‍വലിക്കല്‍ തീരുമാനം വന്ന കഴിഞ്ഞമാസം എട്ടാം തീയ്യതി മുതല്‍ പതിന്നാലാം തീയതി വരെയുള്ള ഇടപാടുകളുടെ രേഖകളാണ് പ്രധാനമായും പരിശോധിച്ചത്. പരിശോധനയ്ക്ക് നിയോഗിച്ച എന്‍ഫോഴ്‌‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ക്ക് എല്ലാ ഇടത്തും പരിശോധന നടത്താന്‍ കഴിയാത്തതിനാലാണ് കൊല്ലത്തും മലപ്പുറത്തും സിബിഐ പരിശോധന നടത്തിയത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പിഎം ശ്രീ: ആശങ്കയറിയിച്ച് ലീഗ് എംഎൽഎമാർ, വിവാദ വ്യവസ്ഥകൾ നടപ്പാക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി
തേവലക്കരയിൽ കാറിന് മുന്നിലേക്ക് ഇരുമ്പ് വടിയുമായി പാഞ്ഞടുത്ത് യുവാവ്; ദൃശ്യങ്ങൾ കണ്ട് പൊലീസെത്തി അറസ്റ്റ് ചെയ്തു