സംസ്ഥാനത്ത് എൻജിനീയറിംഗ് പഠനത്തിനോട് താത്പര്യം കുറയുന്നു

By Web DeskFirst Published Jul 18, 2016, 5:56 AM IST
Highlights

സംസ്ഥാനത്ത് എൻജിനീയറിംഗ് പഠനത്തിനോട് താത്പര്യം കുറയുന്നു. രണ്ടാം ഘട്ട അലോട്ട്മെന്റ് പൂർത്തിയാകുന്പോൾ  13,900 ഓളം സീറ്റുകളാണ് ഒഴിഞ്ഞുകിടക്കുന്നത്. ഇരുപത്തിയെട്ടു സ്വാശ്രയകോളേജുകളിൽ പല ബ്രാഞ്ചുകളിലും ഒരുകുട്ടി പോലുമില്ല. കുട്ടികളെ കിട്ടാത്ത സ്വാശ്രയകോളേജുകൾ അടച്ചുപൂട്ടുകയാണ് വേണ്ടതെന്ന് വിദ്യാഭ്യാസവിദഗ്ധർ പറയുന്നു.

പ്രവേശനപരീക്ഷ കമ്മിഷണറുടെ രണ്ടാം ഘട്ട അലോട്ട് മെന്റ് പൂർത്തിയായപ്പോൾ സംസ്ഥാനത്തെ എൻജിനീയറിംഗ് കോളേജുകളിൽ 13,900 മെറിറ്റ് സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നു. 24,400 മെറിറ്റ് സീറ്റുകളിൽ  പ്രവേശനം നേടിയത് 10,500 കുട്ടികൾ മാത്രം. പലസ്വാശ്രയകോളേജുകളിലേക്കും കുട്ടികളെത്താൻ വിമുഖത കാട്ടുന്നതായി പ്രവേശപരീക്ഷാ കമ്മിഷണർ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. ഇരുപത്തിയെട്ട് സ്വാശ്രയകോളേജുകളിലെ പലബ്രാ‍‍‍‍ഞ്ചുകളിലും ഒറ്റക്കുട്ടി പോലുമില്ല. രണ്ട് ബ്രാഞ്ചുകളിൽ കുട്ടികളെ കിട്ടാത്ത അഞ്ച് സ്വാശ്രയകോളേജുകളുണ്ട്. 21 കോളേജുകളിൽ മുപ്പതിൽ താഴെ കുട്ടികൾ മാത്രം. ഒഴിഞ്ഞു കിടക്കന്ന സീറ്റുകളിലേക്ക് മാനദണ്ഢങ്ങൾ പാലിക്കാതെ മാനേജ് മെന്റ്ുകൾ ആളെ തിരുകാനുള്ള സാദ്ധ്യതയും വിദ്യാഭ്യാസവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു,

ഇപ്പോൾ പ്രവേശനം നേടിയവർ ഹയർ ഓപ്ഷൻ തേടി പോകുന്നതോടെ മൂന്നാം ഘട്ട അലോട്ട്മെന്റു കഴിയുന്പോൾ ഒഴിഞ്ഞുകിടക്കുന്ന സീറ്റുകളുടെ എണ്ണം ഇനിയും വർദ്ധിക്കാനാണ് സാദ്ധ്യത.

കണക്കുകൾ ഗൗരവത്തോടെ പരിശോധിക്കപ്പെടണം.. പ്രവേശനപരീക്ഷപോലും വേണ്ടെന്ന് ശഠിക്കുന്ന മാനേജ്മെന്റുകൾ നഷ്‍ടം തികത്താൻ ശ്രമിച്ചാൽ സർക്കാർ നയപരമായ എന്തു തീരുമാനമാകും കൈക്കൊള്ളുക.

 

click me!