
മോസ്‌കോ: ലോകകപ്പില്‍ ക്രൊയേഷ്യക്കെതിരായ സെമി മത്സരത്തിന് മുൻപ് വേറിട്ടൊരു പരിശീലന പരിപാടിയുമായി ഇംഗ്ലണ്ട് ഫുട്ബോൾ ടീം. രണ്ട് റബ്ബർ കോഴികളുമായാണ് ഹാരി കെയ്നും സംഘവും മൈതാനത്തെത്തിയത്.
കഴിഞ്ഞ ദിവസമാണ് ആ രഹസ്യം പരസ്യമായത്. ക്രൊയേഷ്യയ്ക്കെതിരായ സെമി മത്സരത്തിന് മുന്നോടിയായി പരിശീലനത്തിന് മൈതാനത്തെത്തിയ ഇംഗ്ലണ്ട് ടീമിനൊപ്പം രണ്ട് പേര്‍ക്കൂടിയുണ്ടായിരുന്നു. രണ്ട് റബ്ബര്‍കോഴികൾ. ഈ ലോകകപ്പ് കാലത്ത് ഇംഗ്ലണ്ട് ടീമിന്‍റെ പരിശീലനത്തിൽ ഒഴിച്ചുകൂടാനാവാത്ത രണ്ട് പാവകൾ. ഇംഗ്ലണ്ട് ടീമിനൊപ്പമുള്ള ടീം സൈക്കോളജിസ്റ്റ് പിപ്പ ഗ്രഞ്ചിന്‍റെ കൂടി ഉപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് റബ്ബർ കോഴികളെ ഉപയോഗിച്ചുള്ള പരിശീലനം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam