സിപിഐ നമ്പൂതിരിയുടെ വെളിച്ചത്തില്‍ വാര്യരുടെ സദ്യയുണ്ട് കഴിയുന്ന പാര്‍ട്ടി: ജയരാജന്‍

Published : Feb 06, 2017, 06:20 AM ISTUpdated : Oct 05, 2018, 03:30 AM IST
സിപിഐ നമ്പൂതിരിയുടെ വെളിച്ചത്തില്‍ വാര്യരുടെ സദ്യയുണ്ട് കഴിയുന്ന പാര്‍ട്ടി: ജയരാജന്‍

Synopsis

തിരുവനന്തപുരം: സിപിഐക്കും സിപിഐ മുഖപത്രം ജനയുഗത്തിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ മന്ത്രി ഇപി ജയരാജന്‍. നമ്പൂതിരിയുടെ വെളിച്ചത്തില്‍ വാര്യരുടെ സദ്യയുണ്ട് കഴിയുന്ന പാര്‍ട്ടിയാണ് സിപിഐയെന്ന് ഇപി ജയരാജന്റെ വിമര്‍ശനം. ലോ അക്കാദമി വിഷയത്തില്‍ മുഖ്യമന്ത്രിയെ വിമര്‍ശിച്ച ജനയുഗത്തിനെതിരെയും ഇപി രൂക്ഷ വിമര്‍ശനം നടത്തി.

ജനയുഗം നിലവാരത്തകര്‍ച്ചയുടെ മാധ്യമമാണ് എന്ന് തെളിയിക്കപ്പെട്ടു. ഒരു മുന്നണി സംവിധാനത്തില്‍ ആ മുന്നണി മര്യാദ പാലിക്കാതെ ഓരോരുത്തര്‍ക്കും തോന്നുന്നത് എഴുതി പ്രചരിപ്പിക്കുകയാണ്. ശരിയായ നിലയില്‍ കാര്യങ്ങള്‍ കാണാത്ത പാര്‍ട്ടിയായി സിപിഐ മാറി. ചില സങ്കുചിത താല്‍പര്യങ്ങള്‍ വച്ച് ഇടത് സര്‍ക്കാരിനെ അപസിക്കാനുള്ള ചില ഇടത് വിരുദ്ധരുടെ കയ്യിലെ പാവയായി ജനയുഗം മാറി. സിപിഐ കേന്ദ്ര നേതൃത്വം ഈ വഴിവിട്ട നീക്കത്തിനെതിരെ രംഗത്ത് വരണമെന്നും ജയരാജന്‍ ആവശ്യപ്പെട്ടു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ബെംഗളൂരുവിൽ ഫ്ലിപ്കാർട്ട് ഡെലിവറി ഏജന്റിനെതിരെ യുവതി; വീട്ടിനകത്ത് കയറി ബാത്റൂം ഉപയോഗിച്ച ശേഷം നഗ്നതാ പ്രദര്‍ശനം നടത്തിയെന്ന്
താഴമൺ കുടുംബം ശബരിമല തന്ത്രി സ്ഥാനം ഒഴിയണമെന്ന് ബിജെപി നേതാവ്; 'മോഹനര് തന്ത്രിയെ വേശ്യപ്പുരയിൽ നിന്നാണ് പൊലീസ് പിടികൂടിയത്';