
ദുബായ്: ബന്ധു നിയമന വിവാദത്തില്‍ പാര്‍ട്ടി പത്രം ദേശാഭിമാനി തന്നെ പിന്തുണച്ചില്ലെന്ന് മുന്‍ മന്ത്രി ഇപി ജയരാജന്‍. കേരളത്തിലെ മാധ്യമങ്ങള്‍ തന്നെ വേട്ടയാടിയപ്പോള്‍ ദേശാഭിമാനി പിന്തുണച്ചിലെന്നും ജയരാജന്‍ ദുബായില്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ബന്ധു നിയമന വിവാദത്തില്‍ തുടര്‍ച്ചയായി രണ്ടാഴ്ചകാലം മലയാളത്തിലെ പത്രങ്ങളും ചാനലുകളും തന്നെ വേട്ടയാടി. എന്നാല്‍ പാര്‍ട്ടി മുഖപത്രം തന്നെ പിന്തുണച്ചില്ല. ദേശാഭിമാനി എന്തുകൊണ്ട് ഈ നിലപാടു സ്വാകരിച്ചുവെന്ന് ഇപ്പോഴും മനസ്സിലാകുന്നില്ലെന്നും ജയരാജന്‍ പറഞ്ഞു.
ബന്ധു നിയമന വിവാദത്തില്‍ അന്വേഷണം ശരിയായ രീതിയിലല്ല നടക്കുന്നത്. കേസില്‍ അനൂകൂല വിധിയുണ്ടായാലും മന്ത്രിസ്ഥാനത്തേക്കില്ലെന്നും ജയരാജന്‍ പ്രതികരിച്ചു. ഇതാദ്യമായാണ് ബന്ധുനിയമനവിവാത്തിലെ വിജിലന്‍സ് അന്വേഷണത്തില്‍ പ്രതികരണവുമായി മുന്‍മന്ത്രി ഇപി ജയരാജന്‍ ഒരു മാധ്യമത്തിനു മുന്നിലെത്തുന്നത്.
കേസിന്റെ കാര്യത്തില്‍ വളരെ തെറ്റായ നിലപാടുകള്‍ ചിലകേന്ദ്രങ്ങള്‍ സ്വീകരിച്ചു. അന്വേഷണം പൂര്‍ത്തിയായാല്‍ ചിലകാര്യങ്ങള്‍ തുറന്നു പറയുമെന്നും ഇപി ജയരാജന്‍ പറഞ്ഞു. തിരുവനന്തപുരം ലോ അക്കാദമി ഭൂമിയിടപാടു വിഷയത്തില്‍ സിപിഐ സംസസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രതികരണം പക്വതയില്ലാത്ത രാഷ്ട്രീയനേതാവിന്റേതാണ്. കാനത്തിന്റെ പ്രസ്ഥാവനകള്‍ മുന്നണി മര്യാദക്ക് ചേര്‍ന്നതല്ലെന്നും ജയരാജന്‍ 5റഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam