
ദില്ലി: പിണറായി വിജയനെതിരായ വിമർശനങ്ങളിൽ പ്രതികരിച്ച് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഇ പി ജയരാജൻ. ആരും വിമർശനങ്ങൾക്ക് അതീതരല്ലെന്ന് ഇപി ജയരാജൻ പറഞ്ഞു. വിമർശനങ്ങളെന്ന പേരിൽ നടക്കുന്നത് പക്ഷേ വ്യക്തിഹത്യയാണ്. പ്രായം കൂടുംതോറും പിണറായിയുടെ കർമ്മശേഷി കൂടുകയാണ്. പിണറായി പവർഫുൾ ആണെന്നും പിണറായിയുടെ ജനപിന്തുണ കുറഞ്ഞിട്ടില്ലെന്നും ഇപി ജയരാജൻ പറഞ്ഞു. തോൽവിയുടെ ഉത്തരവാദിത്തം പിണറായിക്ക് മാത്രമല്ല. പിണറായി മാറണമെന്ന ചർച്ച പിബിയിൽ നടന്നുവെന്ന് പറയുന്നത് മാധ്യമങ്ങളെന്നും ജയരാജൻ കൂട്ടിച്ചേർത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam