എറണാകുളം കണ്ടെയ്‌നര്‍ റോഡില്‍ പാര്‍ക്കിങ് നിരോധിക്കുന്നു

By Web DeskFirst Published Jan 15, 2017, 2:33 PM IST
Highlights

കൊച്ചി: എറണാകുളം വല്ലാര്‍പാടം കണ്ടെയ്‌നര്‍ റോഡിലെ ലോറി പാര്‍ക്കിങ് നിരോധിക്കാന്‍ ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. ജനുവരി 26 മുതല്‍ ഘട്ടം ഘട്ടമായി പാര്‍ക്കിങ്ങ് നിരോധിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. കൊച്ചി തുറമുഖത്ത് വന്നുപോകുന്ന രണ്ടായിരത്തോളം കണ്ടെയ്‌നര്‍ ലോറികളുടെ പ്രഥാന പാര്‍ക്കിങ്ങ്  കേന്ദ്രം കണ്ടെയ്‌നര്‍ റോഡിന്റെ ഇരുവശവുമാണ്. അശ്രദ്ധയമായി നിരത്തിയിട്ടിരുന്ന കണ്ടെയ്‌നര്‍ ലോറിയിലിടിച്ച് അപകടങ്ങള്‍ പതിവായി.

അശാസ്ത്രീയമായ പാര്‍ക്കിങ്ങ്  അനുവദിക്കരുതെന്ന ആവശ്യം ശക്തമായതോടെയാണ് പാര്‍ക്കിങ്ങ് നിരോധിക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനമെടുത്തത്. ജനുവരി 26 മുതല്‍ ഘട്ടം ഘട്ടമായി പാര്‍ക്കിങ്ങ് നിരോധിക്കുമെന്ന് ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുളള അറിയിച്ചു. കണ്ടെയ്‌നര്‍ ലോറികള്‍ക്ക് പാര്‍ക്കിങ്ങിനായി ഭാരത് പെട്രോളിയം കോര്‍പ്പറേഷന്റെ അധീനതയിലുള്ള മൂന്ന് ഏക്കര്‍ സ്ഥലം  സജ്ജമാക്കും. പേ ആന്റ് പാര്‍ക്ക് രീതിയില്‍ സജ്ജമാക്കുന്ന പാര്‍ക്കിങ് കേന്ദ്രത്തില്‍ ഒരേസമയം 150 ലോറികള്‍ പാര്‍ക്കു ചെയ്യാനാകുമെന്നും കളക്ടര്‍ അറിയിച്ചു.

 

click me!