
അങ്കാറ: റോഹിങ്ക്യൻ മുസ്ലീംങ്ങൾക്ക് തുർക്കിയുടെ സഹായഹസ്തം. ബംഗ്ലാദേശിൽ റോഹിങ്ക്യകൾക്ക് ടെന്റുകൾ നിർമിച്ചു നൽകുമെന്ന് പ്രസിഡന്റ് ററിസെപ് തയിപ് എർദോഗൻ. റോഹിങ്ക്യൻ പ്രശ്നത്തിന് നയതന്ത്രതലത്തിൽ പരിഹാരം തേടാനുള്ള ശ്രമം തുടരുകയാണെന്നും എർദോഗൻ വ്യക്തമാക്കി.
ലോക നേതാക്കളുമായും ഇക്കാര്യം ചർച്ച ചെയ്യും. ബംഗ്ലാദേശിൽ ഇപ്പോഴുള്ള ക്യാമ്പുകൾ അവർക്ക് ജീവിക്കാൻ പറ്റുന്ന തരത്തിൽ ഉള്ളതല്ല. അതിനാലാണ് പുത്തൽ ടെന്റുകൾ നിർമിക്കാൻ ലക്ഷ്യമിടുന്നത്.
നേരത്തെ, റോഹിങ്ക്യകൾക്ക് ഭക്ഷണവും വസ്ത്രവും നൽകാൻ തുർക്കിയിലെ സന്നദ്ധ സംഘടനക്ക് മ്യാന്മർ അനുമതി നൽകിയിരുന്നു. ആദ്യഘട്ടത്തിൽ 1000 ടൺ ഭക്ഷ്യവസ്തുക്കളാണ് നൽകിയത്. രണ്ടാംഘട്ടം 10,000 ടൺ നൽകാൻ ഉദ്ദേശിക്കുന്നുണ്ട്. കൂടാതെ മരുന്നും വസ്ത്രങ്ങളും നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam