ജുറസേലം ഇസ്രയേലിന്റെമാത്രമല്ല പലസ്തീന്റെയും തലസ്ഥാനമാകണമെന്ന് യൂറോപ്യന്‍ യൂണിയന്‍

Published : Dec 12, 2017, 12:50 AM ISTUpdated : Oct 05, 2018, 12:41 AM IST
ജുറസേലം ഇസ്രയേലിന്റെമാത്രമല്ല പലസ്തീന്റെയും തലസ്ഥാനമാകണമെന്ന് യൂറോപ്യന്‍ യൂണിയന്‍

Synopsis

ബ്രസല്‍സ്: ജറുസലേം വിവാദത്തില്‍ ഇസ്രായോലിനെ തള്ളി യുറോപ്യന്‍ യൂണിയന്‍. ജുറസേലം,  ഇസ്രയേലിന്റെമാത്രമല്ല, പലസ്തീന്റെയും തലസ്ഥാനമാകണമെന്ന് യൂറോപ്യന്‍ യൂണിയന്‍ വിദേശനയ മേധാവി വ്യക്തമാക്കി. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുമായുള്ള കൂടിക്കാഴ്ചക്കുശേഷമാണ്  ഫെഡറിക മൊഗറിനി  നയം വ്യക്തമാക്കിയത്.

20 വര്‍ഷത്തിനുശേഷമാണ് ഒരു ഇസ്രയേല്‍ പ്രധാനമന്ത്രി ബ്രസല്‍സിലെത്തുന്നത്. അമേരിക്കയുടെ പാത യൂറോപ്യന്‍ രാജ്യങ്ങളും അധികം താമസിാതെ പിന്തുടരുമെന്നാണ് പ്രതീക്ഷയെന്ന് നെതന്യാഹു പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് യുറോപ്യന്‍ യൂണിയന്‍ വിദേശകാര്യ മേധാവി ഫെഡറിക മൊഗറിനിയുടെ പ്രസ്താവനയുണ്ടായത്. ഇതുവരെയുള്ള അന്താരാഷ്‌ട്ര നയം ഇനിയും പിന്തുടരാനാണ് തീരുമാനമെന്നും സമാധാനതതിനായുള്ള  ശ്രമം തുടരുമെന്നും മൊഗറിനി വ്യക്തമാക്കി. സമാധാനത്തിന് ഇശ്രയേല്‍ എപ്പോഴും തയ്യാറാണെന്നും പലസ്തീനാണ് തടസം നില്‍ക്കുന്നതെന്നും  ആരോപിച്ച നെതന്യഹൂ പക്ഷേ ജറുസലേം ഇസ്രയേലിന്റേതാണെന്ന ചരിത്രസത്യം അംഗീകരിക്കാന്‍ എല്ലാവരും തയ്യാറാകണമെന്നും ആവശ്യപ്പെട്ടു.

യൂറോപ്യന്‍ യൂണിയന് അംഗരാജ്യങ്ങളുടെ വിദേശകാര്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തിയ നെതന്യാഹു ഫ്രാന്‍സിന്റെ പിന്തുണ തേടിയശേഷമാണ് ബ്രസല്‍സിലെത്തിയത്. ഇറാന്റെ ആണവപദ്ധതിയില്‍ ഇശ്രയേലിന്റെ പിന്തുണ ആവശ്യമാണ് യൂറോപ്യന്‍ യുണിയന്. പക്ഷേ ആണവ ധാരണ അട്ടിമറിച്ച ട്രംപിന്രെ നടപടിയോട് യോജിപ്പുമില്ല. അതിനിടെയാണ് ജറുസേലം പ്രഖ്യാപനമുണ്ടായത്. അറബ് മേഖലയില്‍ തുടരുന്ന ശക്തമായ പ്രതിഷേധത്തനിടെയാണ് ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ ബ്രസല്‍സ് സന്ദര്‍ശനം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

സ്വത്തുക്കൾ ലിവ് ഇൻ പാട്നർക്ക് നൽകുമോ എന്ന് ഭയം, സഹോദരിയെ കൊലപ്പെടുത്തി യുവതിയും മകനും; പ്രതികൾ റിമാൻഡിൽ
ബാൽക്കണിയിൽ വീണ സാരി എടുക്കാൻ അമ്മയുടെ കടുംകൈ, 15ാം നിലയിൽ നിന്ന് മകനെ സാരിയിൽ കെട്ടി താഴേക്കിറക്കി, നടുക്കുന്ന ദൃശ്യങ്ങൾ